37 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമെൻറ്​ സോണുകൾ

37 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമൻെറ്​ സോണുകൾ കണ്ണൂർ: ജില്ലയില്‍ 37 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമൻെറ്​​ സോണുകളായി ജില്ല കലക്​ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പറേഷന്‍ -11, 25, തലശ്ശേരി -41, കതിരൂര്‍ -2, കണിച്ചാര്‍ -12, മട്ടന്നൂര്‍ -21, മുഴക്കുന്ന് -3, 5, തില്ലങ്കേരി -3, കൊട്ടിയൂര്‍ -2, പായം -5, 16, 17, അയ്യങ്കുന്ന് -6, 11, ഇരിട്ടി -3, 7, മുണ്ടേരി -13, ഉളിക്കല്‍ -11, 12, കേളകം -12, മലപ്പട്ടം- 2, കീഴല്ലൂര്‍ -10, കുന്നോത്തുപറമ്പ -4, മാലൂര്‍ -2, ധര്‍മടം -12, ഏഴോം -4 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പടിയൂര്‍ കല്യാട് -4, വേങ്ങാട് -15, മട്ടന്നൂര്‍ -15, 25, മുഴക്കുന്ന് -7, അയ്യങ്കുന്ന് -1, ഇരിട്ടി -31, പേരാവൂര്‍ -13, കോളയാട് -1, മാങ്ങാട്ടിടം -3 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ൻമൻെറ്​ സോണുകളാക്കും. അതേസമയം, നേരത്തേ കണ്ടെയ്​ൻമൻെറ്​ സോണില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ കോര്‍പറേഷന്‍ 10, 22 ഡിവിഷനുകളെയും അഴീക്കോട് പഞ്ചായത്തിലെ 20, 21, 23 വാര്‍ഡുകളെയും നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.