354 പേര്‍ക്ക് കോവിഡ്​; 400 രോഗമുക്തി

354 പേര്‍ക്ക് കോവിഡ്​; 400 രോഗമുക്തി333 സമ്പര്‍ക്കംകണ്ണൂർ: രോഗബാധയേക്കാൾ രോഗമുക്തരായവരുടെ എണ്ണം വർധിക്കുന്നത്​ ആശ്വാസമാകുന്നു. ജില്ലയില്‍ വെള്ളിയാഴ്​ച 354 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 94 ശതമാനം പേർക്കും സമ്പർക്കബാധയാണ്​. 333 പേര്‍ക്കാണ്​ സമ്പര്‍ക്കം വഴി കോവിഡ്​ ബാധിച്ചത്​. രോഗബാധിതരിൽ ഒമ്പതുപേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരും ഏഴുപേര്‍ വിദേശത്ത് നിന്നെത്തിയവരും അഞ്ചുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. വെള്ളിയാഴ്​ച രോഗമുക്തി നേടിയത്​ 400 പേരാണ്​. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ 26696 ആയി. രോഗം ഭേദമായവരുടെ എണ്ണം 21777 ആയി. 113 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 4250 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 3523 പേര്‍ വീടുകളിലും ബാക്കി 727 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19361 പേരാണ്. ഇതില്‍ 19345 പേര്‍ വീടുകളിലും 857 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 229432 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 229208 എണ്ണത്തി​ൻെറ ഫലം വന്നു. 224 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.സമ്പര്‍ക്കംകണ്ണൂര്‍ കോര്‍പറേഷന്‍ 31, ആന്തൂര്‍ നഗരസഭ 4, ഇരിട്ടി നഗരസഭ 7, കൂത്തുപറമ്പ് നഗരസഭ 5, പാനൂര്‍ നഗരസഭ 2, ശ്രീകണ്ഠപുരം നഗരസഭ 1, തലശ്ശേരി നഗരസഭ 11, തളിപ്പറമ്പ് നഗരസഭ 3, മട്ടന്നൂര്‍ നഗരസഭ 5, ആറളം 3, അയ്യങ്കുന്ന് 3, അഴീക്കോട് 9, ചപ്പാരപ്പടവ് 1, ചെമ്പിലോട് 4, ചെങ്ങളായി 2, ചെറുകുന്ന് 1, ചെറുതാഴം 2, ചിറക്കല്‍ 10, ചൊക്ലി 10, ധര്‍മടം 6, എരമം കുറ്റൂര്‍ 14, എരഞ്ഞോളി 4, ഏഴോം 2, കടമ്പൂര്‍ 12, കതിരൂര്‍ 4, കല്യാശ്ശേരി 1, കണിച്ചാര്‍ 1, കരിവെള്ളൂര്‍-പെരളം 1, കീഴല്ലൂര്‍ 5, കേളകം 2, കൊളച്ചേരി 1, കോളയാട് 2, കോട്ടയം മലബാര്‍ 3, കുഞ്ഞിമംഗലം 1, കുന്നോത്തുപറമ്പ് 6, കുറുമാത്തൂര്‍ 3, കുറ്റ്യാട്ടൂര്‍ 6, മാടായി 2, മലപ്പട്ടം 15, മാലൂര്‍ 5, മാങ്ങാട്ടിടം 9, മാട്ടൂല്‍ 2, മയ്യില്‍ 6, മൊകേരി 5, മുണ്ടേരി 3, മുഴക്കുന്ന് 8, മുഴപ്പിലങ്ങാട് 9, നടുവില്‍ 2, നാറാത്ത് 3, ന്യൂമാഹി 3, പടിയൂര്‍ 4, പന്ന്യന്നൂര്‍ 2, പാപ്പിനിശ്ശേരി 5, പരിയാരം 2, പാട്യം 10, പട്ടുവം 1, പായം 4, പയ്യാവൂര്‍ 2, പെരളശ്ശേരി 12, പേരാവൂര്‍ 11, പെരിങ്ങോം വയക്കര 1, പിണറായി 7, രാമന്തളി 1, തൃപ്രങ്ങോട്ടൂര്‍ 2, ഉളിക്കല്‍ 3, വളപട്ടണം 1, വേങ്ങാട് 3, കോഴിക്കോട് 1, എറണാകുളം 1.ഇതരസംസ്ഥാനംകണ്ണൂര്‍ കോര്‍പറേഷന്‍ 2, കൂത്തുപറമ്പ് നഗരസഭ 1, തലശ്ശേരി നഗരസഭ 1, മട്ടന്നൂര്‍ നഗരസഭ 1, കുറുമാത്തൂര്‍ 1, മുഴക്കുന്ന് 1, പായം 1, പേരാവൂര്‍ 1. വിദേശംചെറുതാഴം 1, ചിറക്കല്‍ 1, ഇരിക്കൂര്‍ 1, കീഴല്ലൂര്‍ 2, മുഴക്കുന്ന് 1, തൃപ്രങ്ങോട്ടൂര്‍ 1. ആരോഗ്യ പ്രവര്‍ത്തകര്‍കുറുമാത്തൂര്‍ 1, മാലൂര്‍ 1, നടുവില്‍ 1, പിണറായി 1, ഉളിക്കല്‍ 1.....................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.