35 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണില്‍ \B കണ്ണ\Bൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 35 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്പറേഷന് എട്ട്, കേളകം നാല്, 11, കൂത്തുപറമ്പ് നഗരസഭ ഒന്ന്, കുന്നോത്തുപറമ്പ് 12, കുറുമാത്തൂര്‍ 12, കുറ്റ്യാട്ടൂര്‍ ആറ്,13, മാടായി 10,18, മാലൂര്‍ ഒന്ന്, മാങ്ങാട്ടിടം 12, മട്ടന്നൂര്‍ നഗരസഭ 27, മയ്യില്‍ ഏഴ്, മുഴപ്പിലങ്ങാട് 11, നടുവില്‍ രണ്ട്, പാനൂര്‍ നഗരസഭ 13,16, 23, 26, പാപ്പിനിശ്ശേരി ആറ്, പരിയാരം ഒന്ന്, പെരളശ്ശേരി 11,16, ശ്രീകണ്ഠപുരം നഗരസഭ 28, തലശ്ശേരി നഗരസഭ 24, തളിപ്പറമ്പ് നഗരസഭ 28, തില്ലങ്കേരി ഒമ്പത്, ഉളിക്കല്‍ നാല് എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കൂടാളി നാല്, കുറ്റ്യാട്ടൂര്‍ 15, മലപ്പട്ടം 11,12, മയ്യില്‍ രണ്ട്, ആറ് എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്ന്‍മൻെറ് സോണാക്കും. നേരത്തേ കണ്ടെയ്ന്‍മൻെറ് സോണില്‍ ഉള്‍പ്പെട്ടിരുന്ന തളിപ്പറമ്പ് നഗരസഭ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, എട്ട്, ഒമ്പത്,10, 11, 12, 14, 19, 26, 29, 31, 33, ആലക്കോട് ഒന്ന്, ആന്തൂര്‍ നഗരസഭ 21, 24, ആറളം മൂന്ന്, 11, അയ്യങ്കുന്ന് രണ്ട്, നാല്, അഴീക്കോട് മൂന്ന്, നാല്, 13, ചെമ്പിലോട് 10, ചെങ്ങളായി നാല്, ചെറുകുന്ന് രണ്ട്, മൂന്ന്, അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, ചെറുതാഴം ഏഴ്, 13, 15, ചിറക്കല്‍ ഒന്ന്, ആറ്, ഏഴ്, എട്ട്, 15, 16, ചിറ്റാരിപ്പറമ്പ് അഞ്ച്, ആറ്, എട്ട്, ചൊക്ലി മൂന്ന്, അഞ്ച്, ധര്‍മടം ഒന്ന്, മൂന്ന്, എരമം കുറ്റൂര്‍ ഒന്ന്, നാല്, 15, ഏഴോം അഞ്ച്, 12, 14, ഇരിക്കൂര്‍ നാല്, ഇരിട്ടി നഗരസഭ രണ്ട്, 27, കടമ്പൂര് എട്ട്, കടന്നപ്പള്ളി പാണപ്പുഴ നാല്, അഞ്ച്, കല്യാശ്ശേരി മൂന്ന്, 15, കാങ്കോല്‍ ആലപ്പടമ്പ എട്ട്, 10, കണ്ണൂര്‍ കോര്പറേഷന് മൂന്ന്, അഞ്ച്, ആറ്, ഏഴ്, 12,18, 22, കരിവെള്ളൂര്‍ പെരളം ഒന്ന്, നാല്, കൊളച്ചേരി 11,12, കോളയാട് ഒന്ന്, ഒമ്പത്, കൂടാളി അഞ്ച്,18, കൂത്തുപറമ്പ് നഗരസഭ 11, കോട്ടയം മലബാര്‍ എട്ട്, 10, കൊട്ടിയൂര്‍ രണ്ട്, 11, കുന്നോത്തുപറമ്പ് നാല്, ഏഴ്, 19, 20, കുറുമാത്തൂര്‍ നാല്, 16, 17, മാടായി 12,14,15, 20, മാലൂര്‍ രണ്ട്, മാങ്ങാട്ടിടം ഒന്ന്, നാല്, ഏഴ്, 11, 13, മട്ടന്നൂര്‍ നഗരസഭ നാല്, അഞ്ച്, 20, 22, 26, 34, മയ്യില്‍ നാല്, മുണ്ടേരി ഒന്ന്, രണ്ട്, മൂന്ന്, നാല്, ആറ്, 13, 17, മുഴപ്പിലങ്ങാട് ഏഴ്, ഒമ്പത്, 10, 12, പടിയൂര്‍ കല്യാട് മൂന്ന്, ഏഴ്, 10, 11, 15, പന്ന്യന്നൂര്‍ നാല്, 11, പാനൂര്‍ നഗരസഭ 21, 25, 27, 37, പാപ്പിനിശ്ശേരി രണ്ട്, മൂന്ന്, ഒമ്പത്, 12, 13, 15, 16, 20, പരിയാരം അഞ്ച്, 11, 14, 16, പാട്യം ഒന്ന്, ഏഴ്, 10, പട്ടുവം ഒന്ന്, പായം ഒന്ന്, ഒമ്പത്, പയ്യന്നൂര്‍ നഗരസഭ നാല്, 18, 38, പെരളശ്ശേരി ഒമ്പത്, പേരാവൂര്‍ നാല്, പിണറായി ഒന്ന്, ആറ്, 10, രാമന്തളി രണ്ട്, ശ്രീകണ്ഠപുരം നഗരസഭ എട്ട്, 11, 13, 26, തലശ്ശേരി നഗരസഭ ഏഴ്, ഒമ്പത്, 12, 20, 21, 30, 49, 51 തൃപ്രങ്ങോട്ടൂര്‍ മൂന്ന്, 11, ഉദയഗിരി 13, ഉളിക്കല്‍ അഞ്ച്, വളപട്ടണം ഒന്ന്, രണ്ട്, ഏഴ്, 12, വേങ്ങാട് ഒന്ന്, നാല്, ആറ്, 20 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.