273 പേര്‍ക്ക് കൂടി കോവിഡ്

കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്​ച 273 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 254 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറുപേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ചു പേര്‍ വിദേശത്തുനിന്ന് എത്തിയതും എട്ടു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റിവ് കേസുകള്‍ 42,227 ആയി. ഇവരില്‍ 202 പേര്‍ ചൊവ്വാഴ്ച രോഗമുക്തി നേടി. രോഗം ഭേദമായവരുടെ എണ്ണം 39,148 ആയി. 220 പേര്‍ കോവിഡ് ബാധിച്ച്​ മരിച്ചു. ബാക്കി 2357 പേര്‍ ചികിത്സയിലാണ്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13,987 പേരാണ്. ജില്ലയില്‍നിന്ന് ഇതുവരെ 4,22,689 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 4,22,182 എണ്ണത്തി​ൻെറ ഫലം വന്നു. 507 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.