22 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരി പിടിയില്‍

ഇരിട്ടി: കൂട്ടുപുഴയിലെ കടകളില്‍ ഇരിട്ടി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 22 കിലോ നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടി. പേരട്ട കുണ്ടേരിയിലെ കിണവക്കല്‍ കെ.വി. മജീദി​ൻെറ കൂട്ടുപുഴ പാലത്തിനോട് ചേര്‍ന്ന കടയില്‍ നിന്നാണ് ഹാന്‍സ്, കൂള്‍ലിപ് തുടങ്ങിയ പുകയില ഉൽപന്നങ്ങള്‍ പിടികൂടിയത്. കര്‍ണാടകത്തില്‍ നിന്ന്​ കടത്തിക്കൊണ്ടുവന്ന് മേഖലയിലെ വിദ്യാർഥികള്‍ക്കും മറ്റും ലഹരി ഉൽപന്നങ്ങള്‍ വിതരണം ചെയ്യുന്ന ആളാണ് ഇയാളെന്ന് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സി. ഷാബു പറഞ്ഞു. നിരോധിത പുകയില ഉൽപന്നങ്ങള്‍ കടയില്‍ സൂക്ഷിച്ചതിനും വില്‍പന നടത്തിയതിനും ഇയാള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.