213 പേര്‍ക്കുകൂടി കോവിഡ്

378 രോഗമുക്തി കണ്ണൂർ: സംസ്ഥാനത്ത്​ കോവിഡ്​ പരിശോധന വർധിച്ച സാഹചര്യത്തിലും ജില്ലയില്‍ പൊതുവെ കേസുകൾ കുറഞ്ഞത്​ ആശ്വാസമാകുന്നു. ബുധനാഴ്ച 213 പേര്‍ക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. ഇതിൽ 191 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. അഞ്ചുപേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയവരും ആറുപേർ വിദേശത്തുനിന്നെത്തിയവരും 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. കോവിഡി​ൻെറ ആദ്യഘട്ടത്തെ അപേക്ഷിച്ച്​ ജില്ലയിൽ ആളുകൾ പൊതുവെ ​പരിശോധനക്ക്​ തയാറാവാത്ത സാഹചര്യമുണ്ടെന്ന്​ ഈ മേഖലയിലുള്ളവർ പറയുന്നു. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് കേസുകള്‍ 29,813 ആയി. ഇവരില്‍ 378 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി. 25,937 പേർക്കാണ്​ ഇതിനകം രോഗം ഭേദമായത്​. 140 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 3330 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റിവ് കേസുകളില്‍ 2708 പേര്‍ വീടുകളിലും ബാക്കി 596 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് കഴിയുന്നത്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16,921 പേരാണ്. ഇതില്‍ 16,216 പേര്‍ വീടുകളിലും 705 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 2,66,153 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 2,65,695 എണ്ണത്തി​ൻെറ ഫലം വന്നു. 458 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.