21 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

21 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്​ഥിരീകരിച്ച 21 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മട്ടന്നൂര്‍ നഗരസഭ (18, 23), പയ്യന്നൂര്‍ നഗരസഭ (നാല്​, 18), ഇരിക്കൂര്‍ (രണ്ട്​), കണ്ണൂര്‍ കോര്‍പറേഷന്‍ (ഏഴ്​, 14), പാട്യം (ഏഴ്), തലശ്ശേരി നഗരസഭ (ഒമ്പത്​, 43), ചിറ്റാരിപ്പറമ്പ്​ (രണ്ട്​), കടന്നപ്പള്ളി പാണപ്പുഴ (11), തളിപ്പറമ്പ്​ നഗരസഭ (23), കോട്ടയം മലബാര്‍ (മൂന്ന്​), ചപ്പാരപ്പടവ് (14), പാപ്പിനിശ്ശേരി (17), ചിറക്കല്‍ (17, 18), പേരാവൂര്‍ (രണ്ട്​), കണിച്ചാര്‍ (അഞ്ച്​) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ആറളം പഞ്ചായത്തിലെ ആറാം വാര്‍ഡ് രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണാക്കും. കണ്ടെയ്​ന്‍മൻെറ്​ സോണില്‍ ഉള്‍പ്പെട്ടിരുന്ന തളിപ്പറമ്പ് നഗരസഭ (21, 28, 34), പട്ടുവം (അഞ്ച്​, 11), കുറുമാത്തൂര്‍ (ഏഴ്​, എട്ട്​), ആന്തൂര്‍ നഗരസഭ (20, 28), രാമന്തളി (ഒന്ന്​, രണ്ട്​, 11, 12), ചെങ്ങളായി (രണ്ട്​, 18), പായം (18), കീഴല്ലൂര്‍ (മൂന്ന്)​ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.