18 വയസ്സ്​ തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം

18 വയസ്സ്​ തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാംമാഹി: 2021 ജനുവരി ഒന്നിന് 18 വയസ്സ്​ പൂര്‍ത്തിയാകുന്ന മാഹി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരുടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷ സ്വീകരിക്കുമെന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ അറിയിച്ചു.16 മുതൽ ഡിസംബർ 15 വരെയുള്ള പ്രവൃത്തി ദിവസങ്ങളിലാണ് പുതുതായി പേര് ചേര്‍ക്കാനും തിരുത്തലുകള്‍, തടസ്സവാദങ്ങള്‍, നീക്കം ചെയ്യല്‍ എന്നിവക്കുള്ള അപേക്ഷ സ്വീകരിക്കുക.നിര്‍ദിഷ്​ട ഫോറങ്ങള്‍ ഇതേ ദിവസങ്ങളിൽ എല്ലാ പോളിങ്​ ബൂത്തുകളിലും സബ് താലൂക്ക് ഓഫിസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ തിരികെ സ്വീകരിക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.