ഓൺലൈൻ പoനം മാത്രമല്ല പ്രീത ടീച്ചർക്ക് കൃഷിയും ജീവിതപാഠം തന്നെ

ചെറുവത്തൂർ: ഓൺലൈൻ പoനത്തിരക്കിനിടയിലും പ്രീത ടീച്ചർക്ക് കൃഷിയും ജീവിത പാഠം തന്നെ. പള്ളിക്കര ഗവ. വെൽഫേർ എൽ.പി സ്കൂളിലെ അധ്യാപികയായ കയ്യൂർ ഞണ്ടാടിയിലെ സി. പ്രീതയാണ് മണ്ണിൽ പൊന്ന് വിളയിക്കുന്നത്.40 സൻെറ്​ ഭൂമിയാണ് ഇവർക്ക് ആകെയുള്ളത്. ഈ തരിശ് നിലത്താണ് രാപകൽ അധ്വാനിച്ച് വിജയം കൊയ്യുന്നത്. തുടക്കത്തിൽ കപ്പ,മഞ്ഞൾ, ഇഞ്ചി,വാഴ,ചേന എന്നിവയാണ് കൃഷി ചെയ്തത്. ഇവയുടെ നൂറുമേനി വിളവെടുപ്പിന് ശേഷമാണ് കരനെൽ കൃഷിയിലേക്ക് കടന്നത്. രാവിലെ കൃഷിയിടത്തിലേക്കിറങ്ങുന്ന പ്രീത ടീച്ചർ ഓൺ ലൈൻ ക്ലാസ് നടക്കുമ്പോൾ വിക്ടേഴ്സ് ചാനലിന് മുന്നിലെത്തും. ക്ലാസ്​ കഴിഞ്ഞ് കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകും.പിന്നെ വീണ്ടും കൃഷിയിടത്തിലെത്തും.കൃഷിയെ കുറിച്ച് പഠിക്കേണ്ടവർക്കും ഒരു ജൈവ പാഠപുസ്തകം കൂടിയാണ് പ്രീതടീച്ചർ. മുഴുനീള കൃഷിക്ക് പ്രോത്സാഹനമേകി ഭർത്താവും മൂന്ന് മക്കളും ടീച്ചർക്കൊപ്പമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.