കഥയുടെ കുലപതിക്ക് 91; ആഘോഷം നാളെ

പയ്യന്നൂർ: മലയാള ചെറുകഥാ സാഹിത്യത്തിൽ മാനവികതയുടെ പ്രകാശം പരത്തിയ ടി. പത്മനാഭന് 91 വയസ്സ്​. പിറന്നാൾ ആഘോഷം ശനിയാഴ്​ച മുഴുദിന കലാസാംസ്കാരിക പരിപാടികളോടെ പെരിങ്ങോം പോത്താങ്കണ്ടം ആനന്ദഭവനത്തിൽ നടക്കുമെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി അറിയിച്ചു. ആനന്ദഭവനത്തിൽ രാവിലെ എട്ടിന് ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന തായമ്പകയോടെ പരിപാടികളുടെ കേളികൊട്ടുയരും. തുടർന്ന് നവതി സമ്മേളനത്തിൽ ഡോ. എം.എം. ശ്രീധരൻ, ഡോ. എൻ.പി. വിജയകൃഷ്ണൻ, മാമുക്കോയ, അഡ്വ. ശശി വട്ടക്കൊവ്വൽ തുടങ്ങിയവർ സംസാരിക്കും. ടി. പത്മനാഭൻ ജന്മദിന സന്ദേശം നൽകും. പിറന്നാൾ സദ്യക്കു ശേഷം ഉസ്താദ് റഫീഖ് ഖാ​ൻെറ സിത്താർ വാദനം അരങ്ങേറും. 3.30 മുതൽ നളനും ഹംസവും കഥകളി അരങ്ങിലെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.