താലൂക്ക് ഓഫിസ് മാർച്ച്: 80ഒാളം ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്​

ഇരിട്ടി: മന്ത്രി ജലീലി​ൻെറ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ഇരിട്ടി താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് 80ഒാളം പേർക്കെതിരെ കേസെടുത്തു. പൊലീസി​ൻെറ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും റോഡിൽ മാർഗതടസ്സമുണ്ടാക്കിയതിനും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മണ്ഡലം പ്രസിഡൻറ്​ എം.ആർ. സുരേഷ്്​, നഗരസഭ കൗൺസിലർ സത്യൻ കൊമ്മേരി, ജില്ല സെക്രട്ടറി കൂട്ട ജയപ്രകാശ്, വി.വി. ചന്ദ്രൻ, രാമദാസ് എടക്കാനം, പി. കൃഷ്ണൻ, എൻ.വി. ഗിരീഷ്, പട്ടികവർഗ മോർച്ച ജില്ല ​െസക്രട്ടറി കെ.കെ. രാജു, പ്രവീൺ ചന്ദ്ര വാസു, കെ. ജയപ്രകാശ് കീഴൂർ, പി.വി. ചന്ദ്രൻ, മനോഹരൻ പയോറ തുടങ്ങി 16ഒാളം പേരിലുൾപ്പെടെ 80ഒാളം പ്രവർത്തകരുടെ പേരിലാണ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.