കണ്ണൂർ കോർപറേഷൻ: 53 സ്ഥാനാർഥികളെ എൽ.ഡി.എഫ് പ്രഖ്യാപിച്ചുകണ്ണൂർ: ജില്ല പഞ്ചായത്തിനു പുറമെ കണ്ണൂർ കോർപറേഷൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽ.ഡി.എഫ്. ആകെയുള്ള 55 സീറ്റിൽ 53 ഡിവിഷനുകളിലെ സ്ഥാനാർഥികളെയാണ് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ചൊവ്വാഴ്ച വൈകീട്ട് പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിലാണ് മേയർ സ്ഥാനമെങ്കിലും എൽ.ഡി.എഫിൻെറ മേയർ സ്ഥാനാർഥി എൻ. സുകന്യയാണ്. തളിപ്പറമ്പ് എം.എൽ.എയായ ജെയിംസ് മാത്യുവിൻെറ ഭാര്യയും ജനാധിപത്യ മഹിള അസോസിയേഷൻെറ സംസ്ഥാന നേതാവുമായ എൻ. സുകന്യ പൊടിക്കുണ്ട് ഡിവിഷനിൽനിന്ന് ജനവിധി തേടും. നിലവിലുള്ള കൗൺസിലർമാരിൽ ഏഴുപേരാണ് വീണ്ടും മത്സരരംഗത്തുള്ളത്. ടി. രവീന്ദ്രൻ, വെള്ളോറ രാജൻ, തൈക്കണ്ടി മുരളീധരൻ, എസ്. ഷഹീദ, എൻ. ബാലകൃഷ്ണൻ മാസ്റ്റർ, ടി. ആശ, കെ. റോജ എന്നിവരാണ് വീണ്ടും ജനവിധി തേടുന്നവർ.സ്ഥാനാർഥികൾ: ഡിവിഷൻ, പേര് ക്രമത്തിൽ. പള്ളിയാംമൂല: എം. ഉണ്ണികൃഷ്ണൻ, കുന്നാവ്: കെ. സീത, കൊക്കേൻപാറ: എ. കുഞ്ഞമ്പു, പള്ളിക്കുന്ന്: വി. ഉമേശൻ, തളാപ്പ്: സുശീല സതീശൻ, ഉദയംകുന്ന്: വിൻസി ജോസഫ്, പൊടിക്കുണ്ട്: എൻ. സുകന്യ, കൊറ്റാളി: ടി. രവീന്ദ്രൻ, അത്താഴക്കുന്ന്: വെള്ളോറ രാജൻ, കക്കാട്: കെ.പി. ശംന്നത്ത്, തുളിച്ചേരി: പി. രാധ, കക്കാട് നോർത്ത്: വി. സപ്ന, ശാദുലിപ്പള്ളി: രോഷ്ന, വാരം: പി.കെ. രഞ്ജിമ, വലിയന്നൂർ: കെ. റോജ, ചേലോറ: കെ. പ്രദീപൻ, മാച്ചേരി: എ. റിമ, പള്ളിപ്പൊയിൽ: വി.കെ. പ്രകാശിനി, കാപ്പാട്: കെ. നിർമല, എളയാവൂർ നോർത്ത്: പി.വി. വത്സലൻ, എളയാവൂർ സൗത്ത്: ധനേഷ് മോഹൻ, മുണ്ടയാട്: അഡ്വ. പി. പ്രദീപൻ, എടച്ചൊവ്വ: എൻ. ഉഷ, അതിരകം: ഇ.ടി. സാവിത്രി, കാപ്പിച്ചേരി: കെ.എം. സരസ, മേലെ ചൊവ്വ: തൈക്കണ്ടി മുരളീധരൻ, താഴെ ചൊവ്വ: എസ്. ഷഹീദ, കിഴുത്തള്ളി: സി. വിനോദ്, തിലാന്നൂർ: കെ.പി. രജനി, ആറ്റടപ്പ: പി.കെ. സുജയ്, ചാല: രാഗേഷ് മന്ദേമ്പത്ത്, എടക്കാട്: കെ.വി. സവിത, ഏഴര: വി.പി. ഫാദിയ, കിഴുന്ന: കെ. പ്രദീപ്, തോട്ടട: എൻ. ബാലകൃഷ്ണൻ മാസ്റ്റർ, ആദികടലായി: കെ.വി. അനിത, കുറുവ: കെ.എൻ. മിനി, പടന്ന: യു. പുഷ്പരാജ്, വെത്തിലപ്പള്ളി: ടി. ആശ, നീർച്ചാൽ: കെ. ഉമ്മർ, അറക്കൽ: കെ. നാസർ, ചൊവ്വ: സി.എം. പത്മജ, താണ: അഡ്വ. ഫാത്തിമ വാഴയിൽ, സൗത്ത് ബസാർ: അഡ്വ. പി.കെ. അൻവർ, ടെംപ്ൾ: എം.വി. സന്ദീപ്, തായത്തെരു: ഇ.വി. മുഹമ്മദ് സലീം, കസാനക്കോട്ട: മെഹ്സീന സലിം, ആയിക്കര: ബി.വി. നസ്മിയ ഷെറിൻ, കാനത്തൂർ: കെ. സിദ്ധാർഥൻ, താളിക്കാവ്: അഡ്വ. ചിത്തിര ശശിധരൻ, പയ്യാമ്പലം: രാജേഷ് പ്രേം, ചാലാട്: സി. ശ്രീജിത്ത്, പഞ്ഞിക്കയിൽ: ഒ.എസ്. മോളി. പള്ളിപ്രം, ആലിങ്കീൽ ഡിവിഷനുകളിലെ സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.