Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ കോർപറേഷൻ: 53...

കണ്ണൂർ കോർപറേഷൻ: 53 സ്ഥാനാർഥികളെ എൽ.ഡി.എഫ്​ പ്രഖ്യാപിച്ചു

text_fields
bookmark_border
കണ്ണൂർ കോർപറേഷൻ: 53 സ്ഥാനാർഥികളെ എൽ.ഡി.എഫ്​ പ്രഖ്യാപിച്ചുകണ്ണൂർ: ​ജില്ല പഞ്ചായത്തിനു പുറമെ കണ്ണൂർ കോർപറേഷൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്​ എൽ.ഡി.എഫ്​. ആകെയുള്ള 55 സീറ്റിൽ 53 ഡിവിഷനുകളിലെ സ്​ഥാനാർഥികളെയാണ്​ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ചൊവ്വാഴ്​ച വൈകീട്ട്​ പ്രഖ്യാപിച്ചത്​. ജനറൽ വിഭാഗത്തിലാണ്​ മേയർ സ്ഥാനമെങ്കിലും എൽ.ഡി.എഫി​ൻെറ മേയർ സ്ഥാനാർഥി എൻ. സുകന്യയാണ്​. തളിപ്പറമ്പ്​ എം.എൽ.എയായ ജെയിംസ്​ മാത്യുവി​ൻെറ ഭാര്യയും ജനാധിപത്യ മഹിള അസോസിയേഷ​ൻെറ സംസ്ഥാന നേതാവുമായ എൻ. സുകന്യ പൊടിക്കുണ്ട്​ ഡിവിഷനിൽനിന്ന്​ ജനവിധി തേടും. നിലവിലുള്ള കൗൺസിലർമാരിൽ ഏഴുപേരാണ്​ വീണ്ടും മത്സരരംഗത്തുള്ളത്​. ടി. രവീന്ദ്രൻ, വെള്ളോറ രാജൻ, തൈക്കണ്ടി മുരളീധരൻ, എസ്​. ഷഹീദ, എൻ. ബാലകൃഷ്​ണൻ മാസ്​റ്റർ, ടി. ആശ, കെ. റോജ എന്നിവരാണ്​ വീണ്ടും ജനവിധി തേടുന്നവർ.സ്ഥാനാർഥികൾ: ഡിവിഷൻ, പേര്​ ക്രമത്തിൽ. പള്ളിയാംമൂല: എം. ഉണ്ണികൃഷ്​ണൻ, കുന്നാവ്​: കെ. സീത, കൊക്കേൻപാറ: എ. കുഞ്ഞമ്പു, പള്ളിക്കുന്ന്​: വി. ഉമേശൻ, തളാപ്പ്​: സുശീല സതീശൻ, ഉദയംകുന്ന്​: വിൻസി ജോസഫ്​, പൊടിക്കുണ്ട്​: എൻ. സുകന്യ, കൊറ്റാളി: ടി. രവീന്ദ്രൻ, അത്താഴക്കുന്ന്​: വെള്ളോറ രാജൻ, കക്കാട്​: കെ.പി. ശംന്നത്ത്​, തുളിച്ചേരി: പി. രാധ, കക്കാട്​ നോർത്ത്​: വി. സപ്​ന, ശാദുലിപ്പള്ളി: രോഷ്​ന, വാരം: പി.കെ. രഞ്​ജിമ, വലിയന്നൂർ: കെ. റോജ, ചേലോറ: കെ. പ്രദീപൻ, മാച്ചേരി: എ. റിമ, പള്ളിപ്പൊയിൽ: വി.കെ. പ്രകാശിനി, കാപ്പാട്​: കെ. നിർമല, എളയാവൂർ നോർത്ത്​: പി.​വി. വത്സലൻ, എളയാവൂർ സൗത്ത്​: ധനേഷ്​ മോഹൻ, മുണ്ടയാട്​: അഡ്വ. പി. പ്രദീപൻ, എടച്ചൊവ്വ: എൻ. ഉഷ, അതിരകം: ഇ.ടി. സാവിത്രി, കാപ്പിച്ചേരി: കെ.എം. സരസ, മേലെ ചൊവ്വ: തൈക്കണ്ടി മുരളീധരൻ, താഴെ ചൊവ്വ: എസ്​. ഷഹീദ, കിഴുത്തള്ളി: സി. വിനോദ്​, തിലാന്നൂർ: കെ.പി. രജനി, ആറ്റടപ്പ: പി.കെ. സുജയ്​, ചാല: രാഗേഷ് ​മന്ദ​േമ്പത്ത്​, എടക്കാട്​: കെ.വി. സവിത, ഏഴര: വി.പി. ഫാദിയ, കിഴുന്ന: കെ. പ്രദീപ്​, തോട്ടട: എൻ. ബാലകൃഷ്​ണൻ മാസ്​റ്റർ, ആദികടലായി: കെ.വി. അനിത, കുറുവ: കെ.എൻ. മിനി, പടന്ന: യു. പുഷ്​പരാജ്​, വെത്തിലപ്പള്ളി: ടി. ആശ, നീർച്ചാൽ: കെ. ഉമ്മർ, അറക്കൽ: കെ. നാസർ, ചൊവ്വ: സി.​എം. പത്മജ, താണ: അഡ്വ. ഫാത്തിമ വാഴയിൽ, സൗത്ത്​ ബസാർ: അഡ്വ. പി.കെ. അൻവർ, ടെംപ്​ൾ: എം.വി. സന്ദീപ്​, തായത്തെരു: ഇ.വി. മുഹമ്മദ്​ സലീം, കസാനക്കോട്ട: മെഹ്​സീന സലിം, ആയിക്കര: ബി.വി. നസ്​മിയ ഷെറിൻ, കാനത്തൂർ: കെ. സിദ്ധാർഥൻ, താളിക്കാവ്​: അഡ്വ. ചിത്തിര ശശിധരൻ, പയ്യാമ്പലം: രാജേഷ്​ പ്രേം, ചാലാട്​: സി. ശ്രീജിത്ത്​, പഞ്ഞിക്കയിൽ: ഒ.എസ്​. മോളി. പള്ളിപ്രം, ആലിങ്കീൽ ഡിവിഷനുകളിലെ സ്ഥാനാർഥികളെയാണ്​ ഇനി പ്രഖ്യാപിക്കാനുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story