ജീവനെടുത്ത് കോവിഡ്; കണ്ണൂരിൽ ഈ മാസം മാത്രം 39 മരണംകണ്ണൂർ: കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന കണ്ണൂരിൽ മരണനിരക്കും വർധിക്കുന്നു. ഒക്ടോബറിൽ ഇതുവരെ 39 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞമാസം 21 പേർ മാത്രമാണ് കോവിഡ് മരണത്തിന് കീഴടങ്ങിയത്. ജില്ലയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത മാർച്ച് ഒമ്പത് മുതൽ ആഗസ്റ്റ് 31വരെയുള്ള കണക്കുകളെടുക്കുേമ്പാൾ 26 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ജില്ലയിൽ 21174 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 86 പേർ വൈറസ് ബാധയേറ്റ് മരിച്ചു. 0.40 ശതമാനമാണ് മരണനിരക്ക്. എന്നാൽ, ഒക്ടോബറിൽ 0.42 ശതമാനമായി മരണനിരക്ക് ഉയർന്നു. ഈ മാസത്തെ മരണനിരക്കിൽ കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് കണ്ണൂരിന് മുന്നിലുള്ളത്. ഈ മാസം 16നാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒമ്പതു പേരാണ് അന്നുമാത്രം കോവിഡ് ബാധിച്ചു മരിച്ചത്. ഈ മാസം ഏഴു ദിവസമൊഴികെ ദിവസേന ജില്ലയിൽ കോവിഡ് മരണങ്ങളുണ്ടായി. ആകെ രോഗികളുടെ എണ്ണമെടുക്കുേമ്പാൾ സംസ്ഥാനത്ത് മരണനിരക്കിൽ രണ്ടാം സ്ഥാനത്താണ് കണ്ണൂർ. തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത് (0.71 ശതമാനം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.