പകുതിയിലേറെ സമ്പർക്കം: 31 പേര്‍ക്കുകൂടി കോവിഡ്

അഞ്ചുദിവസത്തിനിടെ 131 പേർക്ക്​ സമ്പർക്കം വഴി രോഗം കണ്ണൂർ: സമ്പർക്ക ഭീതി വിട്ടുമാറാതെ കണ്ണൂർ. ബുധനാഴ്​ച ജില്ലയില്‍ 31 പേര്‍ക്ക് കൂടി കോവിഡ്​ സ്ഥിരീകരിച്ചപ്പോൾ പകുതിയിലേറെ പേർക്ക്​ സമ്പർക്കം വഴിയാണ്​ രോഗബാധ. 16 പേരാണ്​ ഇത്തരത്തിൽ വൈറസ്​ ബാധിതരായത്​.​ അഞ്ചു ദിവസത്തിനിടെ 131 പേർ സമ്പർക്കം വഴി രോഗബാധിതരായി. ചൊവ്വ, തിങ്കൾ ദിവസങ്ങളിൽ യഥാക്രമം 70, 65 ശതമാനം പേർക്കും സമ്പർക്കം വഴിയാണ്​ കോവിഡ്​ ബാധിച്ചത്​. 63 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ബുധനാഴ്​ചത്തെ രോഗബാധിതരിൽ നാലുപേര്‍ വിദേശത്ത് നിന്നും ഒമ്പതുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. പരിയാരം സ്വദേശി 24കാരന്‍, കൊളച്ചേരി സ്വദേശി 76കാരന്‍ (ചൊവ്വാഴ്​ച മരിച്ചു), അഴീക്കോട് സ്വദേശി 75കാരി, ഇരിട്ടി സ്വദേശികളായ 63കാരന്‍, 60കാരി, 19കാരന്‍, പായം സ്വദേശികളായ നാലു വയസ്സുകാരന്‍, 30കാരി, കാങ്കോല്‍ ആലപ്പടമ്പ സ്വദേശികളായ 39കാരന്‍, രണ്ടു വയസ്സുകാരി, തളിപ്പറമ്പ്​ പാലയാട് സ്വദേശി 22കാരന്‍, ഏഴാം മൈല്‍ സ്വദേശി 31കാരി, പാപ്പിനിശ്ശേരി സ്വദേശി 35കാരി, കല്യാശ്ശേരി സ്വദേശികളായ 70കാരി (തിങ്കളാഴ്​ച മരിച്ചു), 53കാരി, കതിരൂര്‍ സ്വദേശി 52കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കൂടാളി സ്വദേശി 28കാരനായ ഡോക്ടര്‍, മയ്യില്‍ സ്വദേശി 34കാരിയായ സ്​റ്റാഫ് നഴ്സ് എന്നീ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 26ന് ദുബൈയില്‍ നിന്നുള്ള എഫ്.സെഡ് 4717 വിമാനത്തിലെത്തിയ കണ്ണൂര്‍ താണ സ്വദേശി 27കാരി, ആഗസ്​റ്റ്​ നാലിന് ദുബൈയില്‍ നിന്നുള്ള ഐ.എക്സ് 1744 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 28കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ആഗസ്​റ്റ്​ നാലിന് ദമ്മാമില്‍ നിന്ന് 6ഇ 8936 വിമാനത്തിലെത്തിയ അഞ്ചരക്കണ്ടി സ്വദേശി 36കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ 11ന് ജിദ്ദയില്‍ നിന്ന് എസ്.ജി 9607 വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 25കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍. ബംഗളൂരുവില്‍ നിന്ന് ജൂലൈ 11ന് എത്തിയ പാനൂര്‍ സ്വദേശി 36കാരന്‍, 13ന് എത്തിയ ചിറ്റാരിപ്പറമ്പ്​ സ്വദേശി 27കാരന്‍, ഇരിട്ടി സ്വദേശി എട്ടു വയസ്സുകാരന്‍, 30ന് എത്തിയ ചൊക്ലി സ്വദേശി 32കാരന്‍, ആഗസ്​റ്റ്​ രണ്ടിന് എത്തിയ കരിവെള്ളൂര്‍ പെരളം സ്വദേശി 27കാരന്‍, ആറിന് എത്തിയ തില്ലങ്കേരി സ്വദേശി 37കാരന്‍, ജൂലൈ 27ന് മഹാരാഷ്​ട്രയില്‍ നിന്ന് എത്തിയ കേളകം സ്വദേശികളായ 25കാരന്‍, 27കാരന്‍, ആഗസ്​​റ്റ്​ മൂന്നിന് അരുണാചല്‍ പ്രദേശില്‍ നിന്നെത്തിയ ഇരിട്ടി സ്വദേശി 23കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് പോസിറ്റിവ് കേസുകളുടെ എണ്ണം 1805 ആയി. ഇതില്‍ 1362 പേര്‍ രോഗമുക്തി നേടി. കോവിഡ് ആശുപത്രികളിലും ഫസ്​റ്റ്​ലൈന്‍ കോവിഡ് ട്രീറ്റ്മൻെറ്​ സൻെററുകളിലും ചികിത്സയിലായിരുന്ന 63 പേരാണ്​ ബുധനാഴ്​ച രോഗം ഭേദമായി ആശുപത്രി വിട്ടത്​. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 8927 പേരാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 40235 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 39598 എണ്ണത്തി​ൻെറ ഫലം വന്നു. 637 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.