മട്ടന്നൂരില്‍ 28 സ്ഥാപനങ്ങള്‍ സീല്‍ചെയ്തു; നഗരസഭക്ക് 10 ലക്ഷം രൂപ ലഭിച്ചു

മട്ടന്നൂര്‍: നഗരസഭയുടെ അധീനതയിലുള്ള ഷോപ്പിങ്​ മാള്‍, ഷോപ്പിങ്​ കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ രണ്ടുദിവസം നടത്തിയ പരിശോധനയില്‍ 28 സ്ഥാപനങ്ങള്‍ വിവിധകാരണങ്ങളാല്‍ നഗരസഭ ആരോഗ്യവിഭാഗം സീല്‍ചെയ്ത് നോട്ടീസ് പതിച്ചു. ഏഴ്​ സ്ഥാപനങ്ങളുടെ നിക്ഷേപം, വാടക ഉള്‍പ്പെടെ 10 ലക്ഷം രൂപ നഗരസഭക്ക് വരുമാനം ലഭിച്ചു. വാടക കുടിശ്ശിക വരുത്തിയതും നിയമാനുസൃതമായ ലൈസന്‍സ് നേടാത്തതുമായ സ്ഥാപനങ്ങളാണ് സീല്‍ചെയ്തത്. ഡ്രൈവിങ്​ സ്‌കൂള്‍, ഫാന്‍സി ഷോപ്, സ്​റ്റേഷനറി ഷോപ്, പലചരക്ക് കട, റെഡിമെയ്ഡ് ഷോപ് തുടങ്ങിയ സ്ഥാപനങ്ങളാണ് സീല്‍ ചെയ്തത്. മട്ടന്നൂര്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം മട്ടന്നൂര്‍: റോഡ് നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങിയതോടെ മട്ടന്നൂര്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ കുരുക്കില്‍പെടുന്നത്. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തി​ൻെറ ഭാഗമായി രണ്ട് മാസത്തോളമായി നഗരത്തിലെ റോഡ് പൊളിച്ചിട്ട് പ്രവൃത്തി നടത്തുന്നു. 200 മീറ്റര്‍ മാത്രമാണ് നഗരത്തില്‍ ടാറിങ് നടത്താന്‍ ബാക്കിയുള്ളത്. റോഡ് കുഴിച്ചെടുത്തുള്ള പ്രവൃത്തിയാണ് നിലവില്‍ നടക്കുന്നത്. നിര്‍മാണത്തിലെ മെല്ലപ്പോക്കിനിടെ റോഡിലെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡ് ചളിക്കുളമാകുന്നത് നിത്യസംഭവമായി മാറി. ഇതോടെ ബൈക്ക് യാത്രികര്‍ നിരന്തരം അപകടത്തിൽപെടുന്നു. വൈദ്യുതി മാറ്റിസ്ഥാപിക്കാന്‍ നഗരത്തിലെ വൈദ്യുതി ഓഫ് ചെയ്തു വെക്കുന്ന സംഭവവും വ്യാപാര മേഖക്ക്​ പ്രതിസന്ധി സൃഷ്​ടിക്കുകയാണ്. ഏതാനും തൊഴിലാളികളെ മാത്രം ഉള്‍പ്പെടുത്തി വൈദ്യുതിത്തൂണ്‍ മാറ്റുന്നതാണ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ വൈകുന്നതത്രെ. കാല്‍നട പോലും സാധ്യമല്ലാത്ത അവസ്ഥയാണ് നിലവില്‍ മട്ടന്നൂരിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.