മാഹിയിൽ 27 പേർക്ക് കോവിഡ്​

മാഹി: ബുധനാഴ്ച മാഹിയിൽ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുമ്പ്​ കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽപെട്ട പെട്ടിപ്പാലത്തിനടുത്ത ഒരു വീട്ടിലെ നാലുപേർ, പൂഴിത്തല ബീച്ചിൽ അഞ്ചുപേർ, ചെറുകല്ലായ് വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന ഒരു വീട്ടിലെ മൂന്നുപേർ, പാറക്കൽ, വളവിൽ എന്നീ ബീച്ചുകളിൽ രണ്ടുപേർ വീതം, ചൂടിക്കൊട്ട താമസിക്കുന്ന ടെലി ഹോസ്പിറ്റലിലെ സ്​റ്റാഫ് നഴ്സ്, ചാലക്കര ശ്രീനാരായണ മഠത്തിന് സമീപത്തെ വീട്ടിൽ താമസിക്കുന്ന നാലുപേർ, ഫിഷറീസ് ജീവനക്കാര‍ൻെറ സമ്പർക്കത്തിൽപെട്ട ഒരാൾ എന്നിവർക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്. ചെമ്പ്ര റേഷൻ കടക്ക് സമീപം താമസിക്കുന്ന ഒരാൾ, മണ്ടപ്പറമ്പത്ത് കോളനിയിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ, മാഹി റെയിൽവേ സ്​റ്റേഷൻ റോഡിലെ ബേക്കറിക്കടുത്ത് താമസിക്കുന്ന ഒരാൾ, സെമിത്തേരി റോഡിൽ താമസിക്കുന്ന ഒരാൾ, മാഹി സബ് ജയിലിനടുത്ത് താമസിക്കുന്ന ഒരാൾ, ചെറുകല്ലായ് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റിവായിരുന്ന 12 പേര്‍ രോഗമുക്തി നേടി. മാഹിയിൽ ഇതുവരെ 700 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 447 ​േപർ രോഗമുക്​തി നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.