ജില്ലയില്‍ കോവിഡ്​ രോഗികൾ കൂടുന്നു; 268 പേര്‍ക്കുകൂടി രോഗം

253 സമ്പര്‍ക്കം കണ്ണൂർ:​ ജില്ലയിൽ കോവിഡ്​ ​രോഗികളുടെ എണ്ണം വീണ്ടും വർധനയിലേക്കെന്ന്​ സൂചന. കഴിഞ്ഞ ആഴ്ച​യെ അപേക്ഷിച്ച്​ ജില്ലയിൽ മൂന്നുദിവസമായി 250ന്​ മുകളിലാണ്​ ദിവസേനയുള്ള രോഗികളുടെ എണ്ണം​. ശനിയാഴ്ച 268 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില 253 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ്​ ബാധ. നാലുപേർ ഇതര സംസ്ഥാനത്തുനിന്നെത്തിയവരും മൂന്നുപേർ വിദേശങ്ങളിൽനിന്നെത്തിയവരും എട്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത പോസിറ്റിവ് കേസുകള്‍ 36,959 ആയി. ഇവരില്‍ 333 പേര്‍ ശനിയാഴ്​ച രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗം ഭേദമായവരുടെ എണ്ണം 33,234 ആയി. ജില്ലയിൽ ഇതുവരെയായി ആകെ 183 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 3055 പേര്‍ ചികിത്സയിലാണ്. 2604 പേര്‍ വീടുകളിലും ബാക്കി 496 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 22,234 പേരാണ്. ഇതില്‍ 21,678 പേര്‍ വീടുകളിലും 556 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. ജില്ലയില്‍നിന്ന് ഇതുവരെ 3,55,227 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 3,54,842 എണ്ണത്തി​ൻെറ ഫലം വന്നു. 385 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.