മാഹിയിൽ 24 പേർക്ക് കോവിഡ്

മാഹി: മേഖലയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കപ്പട്ടികയിലുള്ള ഈസ്​റ്റ്​ പള്ളൂർ ഡാഡി മുക്കിന്​ സമീപത്തായുള്ള രണ്ടു വീടുകളിലെ എട്ടുപേരും ചാലക്കര കീഴന്തൂർ ക്ഷേത്രത്തിന് സമീപത്തെ മൂന്നുപേരും ഇടയിൽപീടിക ശ്രീ നാരായണ മഠത്തിനു സമീപത്തെ രണ്ടുപേരും പാറക്കൽ ജവഹർ മന്ദിരത്തിന് സമീപം താമസിക്കുന്ന മൂന്നുപേരും ഗ്രാമത്തി പൊടിക്കളം ക്ഷേത്രത്തിന് സമീപത്തെ ഒരാളും പരിശോധനയിൽ പോസിറ്റിവായി. ചാലക്കര കേര ഇൻഡസ്ട്രീസിനു സമീപം ഒരു സ്ത്രീക്കും പന്തക്കൽ കുന്നുമ്മൽ പാലം ഓയിൽ മില്ലിനടുത്തായി ഒരാൾക്കും പന്തക്കൽ മാണിക്കാംപൊയിൽ ക്ഷേത്രത്തിന് സമീപത്തെ ഒരാൾക്കും ചെറുകല്ലായ് ടി.വി റിലേ സ്​റ്റേഷനു സമീപമുള്ള ഒരാൾക്കും വളവിൽ ലൈറ്റ് ഹൗസിന് സമീപം താമസിക്കുന്ന 30കാരിക്കും കോവിഡ് സ്ഥിരീകരിച്ചു. മഞ്ചക്കൽ വി.എൻ.എം ഗോൾഡിനു സമീപം താമസിക്കുന്ന 55 വയസ്സുള്ള സ്ത്രീക്ക് നിരീക്ഷണത്തി​ൻെറ ഭാഗമായി നടത്തിയ കോവിഡ് പരിശോധനയിൽ ഫലം പോസിറ്റിവായി. 24 പേര്‍ രോഗമുക്തി നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.