കാർഷിക ഗ്രാമവികസന ബാങ്ക് 22ന് തുടങ്ങും

തളിപ്പറമ്പ്: പുതുതായി രൂപവത്​കരിച്ച തളിപ്പറമ്പ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് 22ന് പ്രവർത്തനം തുടങ്ങും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. തൃച്ചംബരം ഇലത്താളം വയൽ റോഡിലാണ്​ 1.06 കോടി രൂപ ചെലവിൽ സ്ഥലവും ഹെഡ് ഓഫിസ് കെട്ടിടവും ഒരുക്കിയത്. വാർത്തസമ്മേളനത്തിൽ എം. കരുണാകരൻ, എൻ. അനിൽകുമാർ, പി.പി. സുനിലൻ, എ.എ. മാത്യു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.