തദ്ദേശീയം 2020:

തദ്ദേശീയം 2020: പാനൂർ നഗരസഭ യു.ഡി.എഫി​ൻെറത്​, പ്രതീക്ഷ ഉയർത്തി എൽ.ഡി.എഫ്​സ്വന്തം ലേഖകൻപാനൂർ: യു.ഡി.എഫി​ൻെറ ശക്​തികേന്ദ്രമാണ്​ പാനൂരെന്നായിരുന്നു കണക്കുകൂട്ടൽ. ഇൗ സാഹചര്യത്തിൽ 'ഇൗസി വാക്കോവർ' പ്രതീക്ഷിച്ചായിരുന്നു കഴിഞ്ഞ യു.ഡി.എഫ്​​ സർക്കാർ പാനൂർ നഗരസഭക്ക്​ രൂപം നൽകിയത്​. ഭാവിയിലെ അപകടം കൂടി തിരിച്ചറിഞ്ഞ്​ പരമാവധി യു.ഡി.എഫിന് മേൽക്കൈ ലഭിക്കുന്ന പെരിങ്ങളം, കരിയാട് പഞ്ചായത്തുകളെ കൂടി കൂട്ടിച്ചേർത്താണ് നഗരസഭ ഉണ്ടാക്കിയത്. എന്നാൽ, രൂപവത്​കരണ സമയത്തുതന്നെ ഇടതുകക്ഷികൾക്കും യു.ഡി.എഫ് അനുഭാവമുള്ള കരിയാട് പെരിങ്ങത്തൂർ ദേശവാസികൾക്കും ഏറെ എതിർപ്പുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ കഷ്​ടിച്ച്​ യു.ഡി.എഫ്​ അധികാരത്തിൽ കടന്നുകൂടിയെന്ന്​ പറയുന്നതാകും ശരി​. ഭൂമിശാസ്ത്രപരമായി കിലോമീറ്ററുകൾ പരന്നുകിടക്കുന്നതിനാൽ കരിയാട്, പെരിങ്ങളം ഭാഗത്തുനിന്ന്​ പാനൂരിൽ എത്തി ആവശ്യങ്ങൾ നിർവഹിക്കാൻ ഇന്നും ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നതാണ് സത്യം. കഴിഞ്ഞതവണ കരിയാട് കോൺഗ്രസ് ഗ്രൂപ്പുവഴക്കും മുസ്​ലിം ലീഗിലെ വിമത ശല്യവും ഒക്കെ ഒരുവിധം അതിജീവിച്ചാണ്​ ആകെയുള്ള 40തിൽ 24 സീറ്റ്​ നേടി​ യു.ഡി.എഫ്​ നഗര ഭരണം കൈപിടിയിലൊതുക്കിയത്​. അഞ്ചുവർഷത്തിനിടയിൽ എൽ.ജെ.ഡി, എൽ.ഡി.എഫിൽ ചേർന്നത്​ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ ഏറെ ​്രപതീക്ഷ നൽകുന്നുണ്ട്​. ആദ്യത്തെ നാലുവർഷം മുസ്​ലിം ലീഗിലെ ടി.ടി. റംല ടീച്ചറാണ് ചെയർപേഴ്സൻ ആയത്. ഉഭയകക്ഷി തീരുമാനത്തി​ൻെറ ഭാഗമായി കോൺഗ്രസിലെ ഇ.കെ. സുവർണയാണ് ഇ​േപ്പാഴത്തെ ചെയർപേഴ്സൻ. പേര് പാനൂർ നഗരസഭ എന്നാണെങ്കിലും നഗരസഭയുടെ ആസ്ഥാനത്തെ ചൊല്ലി രാഷ്​ട്രീയ പാർട്ടികൾക്കിടയിൽതന്നെ അഭിപ്രായഐക്യം ഇല്ല.പാനൂർ ടൗണിനടുത്ത് പഴയ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വാങ്ങിയ 16 സൻെറ് സ്ഥലത്ത് ഇതുവരെ സ്വന്തം കെട്ടിടം പണിയാൻ കഴിയാത്തതാണ് യു.ഡി.എഫി​ൻെറ മുന്നിലുള്ള വലിയ ചോദ്യചിഹ്നം. നഗരസഭ പരിധിയുടെ മധ്യഭാഗത്ത് പെരിങ്ങത്തൂർ കേന്ദ്രമാക്കി ആസ്ഥാനം പണിയാൻവേണ്ടി യു.ഡി.എഫിലെ ഒരു വിഭാഗം കിണഞ്ഞുശ്രമിച്ചിരുന്നെങ്കിലും ഇപ്പോഴും ഓഫിസ് വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ആവശ്യത്തിന് ജോലിക്കാരെയും ഫണ്ടും നൽകാതെ നഗരസഭയുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ ആക്കാനാണ് ഇടതുപക്ഷവും സർക്കാറും ശ്രമിച്ചതെന്നാണ് യു.ഡി.എഫി​ൻെറ മറുവാദം.കൂടുതൽ തുകയും സ്​റ്റാഫും അനുവദിക്കാൻ നിരവധി തവണ ചെയർപേഴ്സനും സംഘവും തിരുവനന്തപുരത്ത് എത്തിയെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.കെ.പി. മോഹന​ൻെറ ഇടത് പ്രവേശനത്തിന് ശേഷം എൽ.ജെ.ഡിക്ക്​ ഉണ്ടായിരുന്ന ഏക അംഗം കോൺഗ്രസിൽ ചേരുകയാണുണ്ടായത്​. അടുത്ത തവണ ചെയർമാൻ സ്ഥാനം വനിത സംവരണം അല്ലാത്തതുകൊണ്ടുതന്നെ മുസ്​ലിം ലീഗ്, കോൺഗ്രസ് പാർട്ടികളിലെ പലരും നഗരസഭ ചെയർമാൻ സ്ഥാനത്തിന് ഇപ്പോഴേ അണിയറയിൽ സജീവമായിട്ടുണ്ട്​. കഴിഞ്ഞ മാസങ്ങളിൽ പാനൂർ ടൗൺ ലീഗിൽ ഉണ്ടായ വിഭാഗീയതയും കരിയാട് കോൺഗ്രസ് ഗ്രൂപ്പുവഴക്കും പരിഹരിച്ചില്ലെങ്കിൽ യു.ഡി.എഫി​ൻെറ വിജയ സാധ്യതക്ക്​ മങ്ങലേൽക്കാൻ സാധ്യതയുണ്ട്​. എങ്കിലും ഏറെ പ്രതീക്ഷയിലാണ്​ യു.ഡി.എഫ്​ നേതൃത്വം. നഗരസഭയിലെ വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീട് എന്ന ലക്ഷ്യത്തോടെ പി.എം.എ.വൈ പദ്ധതിയിൽ 317 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകിയതും ആരോഗ്യമേഖലയിൽ പെരിങ്ങളത്ത് ഹോമിയോ ആശുപത്രി, കരിയാട് അർബൻ പി.എച്ച്.സി എന്നിവ ആരംഭിക്കുകയും മേക്കുന്ന് പി.എച്ച്.സിക്ക് പുതിയ കെട്ടിട നിർമാണത്തിനുള്ള സ്ഥലം കണ്ടെത്തുകയും കാർഷികമേഖലയിൽ നൂതന കൃഷിരീതികളെ പ്രോത്സാഹിപ്പിച്ച്​ തരിശുരഹിത നഗരസഭ പദ്ധതിയുടെ ഭാഗമായി 33 ഹെക്ടറിൽ നെൽകൃഷി വ്യാപിപ്പിച്ചതുൾപ്പെടെ നിരവധി വികസനപ്രവർത്തനങ്ങൾ കഴിഞ്ഞ അഞ്ചു വർഷം ചെയ്തതായി യു.ഡി.എഫ് അവകാശപ്പെടുന്നു. അതേസമയം സ്വന്തം കെട്ടിടം പണിയാൻ അനുവദിച്ച ഒരു കോടി രൂപ പോലും ചെലവഴിക്കാൻ കഴിയാതെ ലാപ്സാക്കിയതിലപ്പുറം ഈ ഭരണസമിതിയെക്കുറിച്ച് എന്ത് പറയാനെന്ന്​​ പ്രതിപക്ഷവും ​േചാദിക്കുന്നു​.കക്ഷിനില: 40മുസ്​ലിം ലീഗ് -16കോൺഗ്രസ്​ -എട്ട്​ സി.പി.എം -12കോൺഗ്രസ്​ എസ് -ഒന്ന്​ബി.ജെ.പി - മൂന്ന്​ജനങ്ങളെ മുന്നിൽ കണ്ട്​ നഗരസഭയെ നയിച്ചു -ഇ.കെ. സുവർണ (ചെയർപേഴ്സൻ)ജനങ്ങളെ മുന്നിൽക്കണ്ടാണ്​ കഴിഞ്ഞ അഞ്ചുവർഷവും നഗരസഭയെ നയിച്ചത്​. വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീട് എന്ന ലക്ഷ്യത്തോടെ പി.എം.എ.വൈ പദ്ധതിയിൽ 317 കുടുംബങ്ങൾക്ക് വീട് നിർമാണത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. വാർഷിക പദ്ധതി 50 പേർക്കു കൂടി ഭവന ധനസഹായം നൽകുന്നു. ക്രെഡിറ്റ് ലിങ്ക് സ്കീം പ്രകാരം 45 കുടുംബങ്ങൾക്ക് ഭവനനിർമാണ ധനസഹായം നൽകി. പാനൂർ തട്ടിൽ ലക്ഷംവീട് കോളനിയിലെ 13 കുടുംബങ്ങൾക്കും കരിയാട് വട്ടക്കണ്ടി ലക്ഷംവീട് കോളനിയിൽ 22 കുടുംബങ്ങൾക്കും ഇരട്ട വീടുകൾ നഗരസഭ ഫണ്ട് ഉപയോഗിച്ചും കൊട്ടാരം ലക്ഷംവീട് കോളനിയിലെ 26 കുടുംബങ്ങൾക്ക് സർക്കാർ ഫണ്ട് ഉപയോഗിച്ചും വീടുകൾ പുനർനിർമിച്ചു നൽകി. ഭൂരഹിതരായ ഭവനരഹിതർക്ക് ഫ്ലാറ്റ് നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്​. ആർത്തി മൂത്ത അധികാരപ്രകടനം മാത്രം -കെ.കെ. സുധീർ കുമാർ (സി.പി.എം)ആർത്തി മൂത്ത അധികാരത്തി​ൻെറ പ്രകടനം മാത്രമായി, കഴിഞ്ഞ അഞ്ചുവർഷത്തെ യു.ഡി.എഫ്​ നഗരസഭയുടെ ഭരണം. പഞ്ചായത്ത്​ കാലത്ത്​ ലഭിച്ച വ്യക്തിഗത ആനുകൂല്യം ഇല്ലാതായി. മുനിസിപ്പാലിറ്റിക്ക് സ്വന്തം കെട്ടിടത്തിന് സർക്കാർ ഫണ്ട് അനുവദിച്ചിട്ട് യു.ഡി.എഫിലെ തർക്കം കാരണം യാഥാർഥ്യമാക്കാനായില്ല. മാലിന്യസംസ്കരണത്തിന് ശാസ്ത്രീയ സംവിധാനമില്ല. ബജറ്റ് പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങി. പ്ലാസ്​റ്റിക് ശേഖരണം അവതാളത്തിലായി. തെരുവുവിളക്കുകൾ പരിപാലിക്കാൻ സ്ഥിരം സംവിധാനമില്ല. ശ്മശാനം, മിനിസ്​റ്റേഡിയം ഇവയെല്ലാം ബജറ്റ് അവതരണത്തിലൊതുക്കി. ജില്ലയിൽ യു.ഡി.എഫ് ഭരണമുള്ള ഒരിടത്തുമില്ലാത്ത ഗ്രൂപ്പ്​​ പോര് വികസനപ്രവർത്തനങ്ങൾ തന്നെ തടസ്സപ്പെടുത്തുന്ന സ്​ഥിതിയുണ്ടാക്കി. നഗരസഭ തീരുമാനങ്ങളെ ഭരണകക്ഷിയിലെ ആളുകൾ തന്നെ 'പാര വെക്കുന്ന' സ്​ഥിതിയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.