മാഹിയിൽ 19 പേർക്ക് കോവിഡ്

മാഹി: മാഹി മേഖലയിൽ 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 390 പേർക്കാണ് ശനിയാഴ്ച പരിശോധന നടത്തിയത്. ചാലക്കര അംബേദ്കർ സഹകരണ സ്കൂളിന് സമീപം ഈയിടെ പോസിറ്റിവായ ഒരാളുടെ കുടുംബത്തിലെ നാലുപേർക്ക് കോവിഡ്​ സ്ഥിരീകരിച്ചു. ചാലക്കരയിൽ ആയുർവേദ ആശുപത്രിക്ക് സമീപത്തെ വീട്ടിലെ രണ്ട് കുട്ടികളും ശ്രീനാരായണ മഠത്തിനു സമീപം ഒരാളും പരിശോധനയിൽ കോവിഡ് പോസിറ്റിവായി. മാഹി മഞ്ചക്കലിൽ കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റിവായ ചൈൽഡ് ലൈൻ പ്രവർത്തക​ൻെറ സമ്പർക്കത്തിലുള്ള ഒരാൾക്കും പള്ളൂർ ജോളി വൈൻസ്, 12ാം വാർഡിൽ ഓയിൽമിൽ എന്നിവിടങ്ങളിൽ രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. ആനവാതുക്കൽ ക്ഷേത്രത്തിനു സമീപം ക്വാറൻറീനിൽ കഴിയുന്ന ഇതര സംസ്ഥാനക്കാരായ ആറ് തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കത്തിലൂടെ പന്തക്കൽ ഹസൻ മുക്കിലുള്ള വ്യക്തിക്കും ചെമ്പ്ര എച്ച്.എച്ച്.എഫ്, സൻെറ്​ തെരേസ സ്കൂൾ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. മാഹി ഗവ. ജനറൽ ആശുപത്രിയിൽ കോവിഡ് പോസിറ്റിവായി പ്രവേശിപ്പിച്ചിരുന്ന ഏഴുപേരെ പരിശോധനയിൽ നെഗറ്റിവായതിനാൽ ഡിസ്ചാർജ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.