അക്രമം; ചൊക്ലിയിൽ 188 പേർക്കെതിരെ കേസ്​

ചൊക്ലി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് കിടഞ്ഞിയിൽ നടന്ന ലീഗ്-സി.പി.എം സംഘർഷവുമായി ബന്ധപ്പെട്ട് 30 ലീഗ് പ്രവർത്തകർക്കെതിരെയും 80 സി.പി.എം പ്രവർത്തകർക്കെതിരെയും ജാമ്യമില്ല വകുപ്പ് പ്രകാരം ചൊക്ലി പൊലീസ് കേസെടുത്തു. താഴെ പൂക്കോത്തെ ഇടതുപക്ഷ സ്ഥാനാർഥി ഷംഷാദയുടെ പരാതിയിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെയും കേസെടുത്തു. മേക്കുന്ന് നടന്ന സി.പി.എം, ലീഗ് ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഇരു വിഭാഗത്തിലെയും 50 പേർക്കെതിരെ ചൊക്ലി പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.