മുണ്ടയാംപറമ്പ് ക്ഷേത്രം 16ന് തുറക്കും

ഇരിട്ടി: മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രം കന്നി സംക്രമ ദിവസമായ 16ന് ഉച്ചവരെ ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. എല്ലാമാസവും സംക്രമ നാളിൽ തുറക്കാറുണ്ടായിരുന്ന ക്ഷേത്രം കോവിഡ് വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കന്നി സംക്രമ നാളിൽ ഉച്ച 12 വരെ മാത്രമായിരിക്കും പ്രവേശനം. ഉച്ചക്ക് അന്നദാനം ഉണ്ടായിരിക്കുന്നതല്ലെന്നും ക്ഷേത്രം ട്രസ്​റ്റിയും എക്സിക്യൂട്ടീവ് ഓഫിസറും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.