ഉദയഗിരിയിൽ ലീഗിന് സീറ്റില്ല; 15 സീറ്റിലും കോൺഗ്രസ്

ഉദയഗിരിയിൽ ലീഗിന് സീറ്റില്ല; 15 സീറ്റിലും കോൺഗ്രസ് ആലക്കോട്: ഉദയഗിരി പഞ്ചായത്തിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസും ലീഗും തമ്മിലുണ്ടായ തർക്കത്തിൽ ലീഗ് യു.ഡി.എഫ് വിട്ടു. പഞ്ചായത്തിലെ ലഡാക്ക് വാർഡ് ലീഗിന്​ നൽകാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് കോൺഗ്രസ് തീരുമാനം മാറ്റി. ലഡാക്ക് വാർഡ് കോൺഗ്രസ് തന്നെ തിരിച്ചെടുത്തു. ഇവിടെ നിലവിലെ പ്രസിഡൻറ്​ മിനി മാത്യു മത്സരിക്കുന്നു. ലഡാക്കിൽ നിന്നാണ് മിനി മാത്യു കഴിഞ്ഞ തവണയും മത്സരിച്ച് വിജയിച്ചത്‌. ഇതോടെ ഉദയഗിരി പഞ്ചായത്തിൽ കോൺഗ്രസ് 15 സീറ്റിലും ഒറ്റക്ക്​ മത്സരിക്കുമെന്ന് ഉറപ്പായി. യു.ഡി.എഫ് വിട്ട ലീഗ് ഇവിടെ സ്ഥാനാർഥിയെ നിർത്തി പ്രചാരണവും തുടങ്ങി. കോൺഗ്രസി​ൻെറ ഉറച്ച സീറ്റാണ് ലഡാക്ക്. ഉദയഗിരി പഞ്ചായത്ത് വൈസ് പ്രസിഡൻറായ കേരള കോൺഗ്രസിലെ (ജോസ് മാണി) സിജോ ജോർജ് തുണ്ടിയിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി. പ്രസിഡൻറും വൈസ് പ്രസിഡൻറുമായിരുന്നവർ ഒരേ വാർഡിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന അപൂർവ കാഴ്ചക്ക് വേദിയാവുകയാണ് ലഡാക്ക്.വർഷങ്ങളായി യു.ഡി.എഫാണ് ഉദയഗിരി പഞ്ചായത്ത് ഭരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.