മാഹിയിൽ 15 പേർക്ക് കോവിഡ്​ പോസിറ്റിവ്

മാഹി: മാഹിയിൽ ചൊവ്വാഴ്ച ലഭിച്ച 148 കോവിഡ് പരിശോധന ഫലങ്ങളിൽ 15 പേർ പോസിറ്റിവായി. ന്യൂ മാഹി അലിഫ് ലൈൻ സൂപ്പർ മാർക്കറ്റിലെ ജോലിക്കാരനായ ചാലക്കര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈയടുത്ത് പോസിറ്റിവ് സ്​ഥിരീകരിച്ച മാഹി ലുലു ലൈറ്റ് ഷോപ്പിലെ ജീവനക്കാര​ൻെറ പ്രാഥമിക സമ്പർക്കത്തിൽപെട്ട രണ്ടു പേർക്ക് വാർഡ് പത്തിൽ കോവിഡ് പോസിറ്റിവായി. പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രത്തിനടുത്ത് കഴിഞ്ഞ ദിവസം പോസിറ്റിവായ ആളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ട നാല് പേർക്ക് 10ാം വാർഡിൽ പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് രോഗലക്ഷണങ്ങൾ കാരണം പരിശോധന നടത്തിയ പള്ളൂർ കാരുണ്യ സൻെററിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരനായ ചൈൽഡ് ലൈൻ സ്​റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു. ചെമ്പ്ര റേഷൻ കടക്ക്​ സമീപം താമസിക്കുന്നതും കണ്ണൂരിൽ കച്ചവടം ചെയ്യുന്നതുമായ ആൾക്കും പോസിറ്റിവ് സ്ഥിരീകരിച്ചു. മാഹി ബീച്ച് ഭാഗത്ത് ആറുപേർ കോവിഡ് പോസിറ്റിവായി. ഇതിൽ മൂന്നുപേർ ഒന്നാം വാർഡ് പാറക്കലിൽനിന്നും മൂന്നുപേർ മൂന്നാം വാർഡ് വളവിൽ ഭാഗത്തുള്ളവരുമാണ്. ചികിത്സാർഥം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാലക്കര ഹരിതം സൂപ്പർ മാർക്കറ്റിന്‌ സമീപത്തെ മൂന്നു മാസം പ്രായമായ കുഞ്ഞ്​ കോവിഡ്​ പോസിറ്റിവായി. മാഹി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നുപേരുടെ പരിശോധന ഫലം നെഗറ്റിവായതിനാൽ ഡിസ്ചാർജ് ചെയ്തു. കൂടുതൽ ആളുകൾ കോവിഡ് ബാധിതരാവുന്നതിനാൽ പാറക്കൽ വളവിൽ കടലോര പ്രദേശം മുഴുവനായും നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.