മാഹിയിൽ 14 പേർക്ക് കോവിഡ്

മാഹിയിൽ 14 പേർക്ക് കോവിഡ് മാഹി: മാഹിയിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുമ്പ്​ കോവിഡ് ഭേദമായ ചെറുകല്ലായി റിലേ സ്​റ്റേഷന് സമീപം താമസിക്കുന്ന ഒരാൾക്ക് സമ്പർക്കത്തിൽ വീണ്ടും രോഗം സ്ഥിരീകരിച്ചു. ചാലക്കര ശ്രീ നാരായണ മഠത്തിനടുത്ത വീട്ടിൽ നാലുപേർ, വളവിൽ ബീച്ചിൽ മൂന്നുപേർ, ചെമ്പ്രയിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർ, രണ്ട് ഹെൽത്ത് വർക്കർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു.ബംഗളൂരുവിൽനിന്ന് തിരിച്ചെത്തിയ ചാലക്കര പി.എം.ടി ഷെഡിന് സമീപത്ത് താമസക്കാരനും പന്തക്കൽ സ്വദേശിയായ ഒരാൾക്കും കോവിഡ്​ സ്ഥിരീകരിച്ചു. പോസിറ്റിവായിരുന്ന 61 പേര്‍ വെള്ളിയാഴ്ച രോഗമുക്തി നേടി. ഒരു രോഗി ഐ.സി.യുവിലും രണ്ടുപേർ ഓക്സിജൻ സഹായത്തോടെയും ആശുപത്രിയിൽ ചികിത്സയിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.