കേളകത്ത് 14 പേർക്കുകൂടി കോവിഡ്; ലോക്ഡൗൺ ഒരാഴ്ചകൂടി നീട്ടി

കേളകം: ടൗണിൽ കഴിഞ്ഞ ഏഴ് ദിവസമായി പ്രഖ്യാപിച്ചിരുന്ന സമ്പൂർണ ലോക്ഡൗൺ അവസാനിക്കാനിരിക്കെ ഇന്നലെ നടന്ന പരിശോധനയിൽ 14 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ സമ്പർക്കങ്ങൾ ഒഴിവാക്കാനായി കേളകം ടൗൺ അടച്ചിടൽ തുടരും. ഇന്നലെ ചേർന്ന സേഫ്റ്റി കമ്മിറ്റി യോഗത്തി​േൻറതാണ് തീരുമാനം. ഈ മാസം 20 വരെയാണ് അടച്ചിടൽ തുടരുക. 11ാം വാർഡിൽ പോസിറ്റിവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൂവത്തിൻ ചോലയിലും കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവാദമില്ല. അവശ്യ വസ്തുക്കളുടെ സ്ഥാപനങ്ങൾ തുറക്കാമെങ്കിലും ആളുകൾക്ക് വന്ന് വാങ്ങാൻ അനുവാദമില്ല. അവശ്യ വസ്തുക്കളുടെ വിതരണം കടയുടമകൾ ഏർപ്പാടാക്കുന്ന ഹോം ഡെലിവറി സംവിധാനത്തിലൂടെ മാത്രമായിരിക്കും ഉണ്ടാവുക. ഞായറാഴ്ച പഞ്ചായത്തിൽ സമ്പൂർണ ലോക്​ഡൗൺ ആയിരിക്കും. ഓട്ടോ, ടാക്‌സികൾ ഓടാൻ പാടില്ല. മാനസിക സംഘർഷങ്ങൾ നേരിടുന്ന രോഗികൾക്ക് പ്രത്യേകം കൗൺസലിങ്​ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.