അഴിയൂരിൽ 13 പേർക്ക് കോവിഡ്

മാഹി: അഴിയൂർ ഹാജിയാർ പള്ളിയിൽ വെച്ച് 102 പേർക്ക് നടത്തിയ ആൻറിജൻ ടെസ്​റ്റിൽ അഴിയൂരിലെ 12 പേർക്കും ഒഞ്ചിയം പഞ്ചായത്തിലെ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. തലശ്ശേരിയിൽ നടത്തിയ ടെസ്​റ്റിൽ പതിനഞ്ചാം വാർഡിലെ 25 കാരനായ പുരുഷനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അഴിയൂർ കെ.എസ്.ഇ.ബി ഓഫിസിലെ നാല് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ടാം വാർഡിൽ രണ്ട് പുരുഷന്മാർക്കും എട്ടാം വാർഡിൽ ഒരാൾക്കും വാർഡ് 10ൽ രണ്ട് സ്ത്രീകൾക്കും വാർഡ് 11ൽ ഒരു പുരുഷനും ഒരു സ്ത്രീക്കും വാർഡ് 14ൽ ഒരു പുരുഷനും രണ്ട് സ്ത്രീകൾക്കും വാർഡ് 15 ൽ ഒരു പുരുഷനും ഒരു സ്ത്രീക്കും കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുന്നത് തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾക്കായി കോവിഡ് ബ്രിഗേഡുമാരുടെ യോഗം വിളിച്ചു. പഞ്ചായത്തിലെ രണ്ടാം വാർഡ് പൂർണമായും അടച്ചിട്ട് കലക്ടർ ഉത്തരവിട്ടു. 10, 13, 14, 15, 16 എന്നീ വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്ത 8, 11 വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.