അഞ്ച് കുട്ടികളടക്കം 11 പേർക്ക് നായുടെ​ കടിയേറ്റു

അഞ്ച് കുട്ടികളടക്കം 11 പേർക്ക് നായുടെ​ കടിയേറ്റു പാനൂർ: പാറാട് പ്രദേശത്ത് 11 പേരെ നായ്​ കടിച്ചു. ശനിയാഴ്​ രാവിലെ 10ഒാടെയാണ്​ നായുടെ ആക്രമണം തുടങ്ങിയത്. കണ്ണങ്കോട് ഒല്ലോളിൽ പവിത്രൻ (48), പണ്ടാരക്കണ്ടി പിലാവുള്ളതിൽ പി.സി. അസ്​ലമി​ൻെറ മകൾ അമീറത്തുൽ അൻഹ (ഏഴ്​), പിലാവുള്ളതിൽ ഷാജിയുടെ മകൻ ദിയാൻ സിങ്​ (എട്ട്​), ഈസ്​റ്റ്​ പാറാട് കൊറുമ്പാത്ത് അബൂബക്കറി​ൻെറ മകൻ മുഹമ്മദ് റിഷാൻ (12), തച്ചോളിൽ നസീറി​ൻെറ മകൻ മുഹമ്മദ് ബിൻ നസീർ (അഞ്ച്​), നടക്കോത്ത് അബ്​ദുല്ല (79), ഉപ്പിലക്കാട്ടിൽ ശൗക്കത്തി​ൻെറ മകൻ മുഹമ്മദ് റബീഹ് (12), ഉപ്പിലക്കാട്ടിൽ നഫീസു (62), തെണ്ടപറമ്പ് പുതുവടക്കയിൽ ഹംസ (55)എന്നിവർക്കാണ് കടിയേറ്റത്. സാരമായി പരിക്കേറ്റ ഇവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.