രണ്ടുദിവസം: 104 പേർക്ക്​ കോവിഡ്​; 84 പേർക്ക്​ സമ്പർക്കം വഴി

51 പേർക്ക്​ രോഗമുക്തി കണ്ണൂർ: രണ്ടുദിവസത്തിനിടെ ജില്ലയിൽ 104 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ശനി, ഞായർ ദിവസങ്ങളിൽ 52 പേർക്ക്​ വീതമാണ്​ പുതുതായി രോഗം ബാധിച്ചത്​. സമ്പർക്കം വഴിയുള്ള രോഗബാധ മാറ്റമില്ലാതെ തുടരുകയാണ്​. രണ്ടുദിവസത്തിനടെ 84 പേർക്ക്​ സമ്പർക്കം വഴി വൈറസ്​ ബാധിച്ചു. ശനിയാഴ്​ച 52ൽ 48 പേർക്കും സമ്പർക്കം വഴിയാണ്​ രോഗം. 51 പേരാണ്​ രണ്ടുദിവസംകൊണ്ട്​ രോഗമുക്തരായത്​. ഞായറാഴ്​ച 36 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയേറ്റത്​. ഏഴു പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയവരാണ്. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഡി.എസ്.സി ഉദ്യോഗസ്ഥനും പുതുതായി കോവിഡ്​ പോസിറ്റിവായി. തളിപ്പറമ്പ്​ സ്വദേശികളായ 46കാരി, 14കാരന്‍ (ഏഴാംമൈല്‍), 42കാരന്‍ (ഫാറൂഖ് നഗര്‍), മയ്യില്‍ ചെറുപഴശ്ശി സ്വദേശികളായ 32കാരി, രണ്ടു വയസ്സുകാരന്‍, പായം സ്വദേശി 62കാരി, മുണ്ടേരി സ്വദേശി 45കാരന്‍, വളപട്ടണം സ്വദേശി 46കാരി, അഴീക്കോട് സ്വദേശികളായ 68കാരന്‍, 55കാരി, 32കാരി, മൂന്നു വയസ്സുകാരന്‍, 11കാരന്‍, 18കാരന്‍, പാട്യം സ്വദേശി 54കാരന്‍, പട്ടുവം സ്വദേശികളായ എട്ടു വയസ്സുകാരന്‍, 15കാരന്‍, ചെങ്ങളായി സ്വദേശി 25കാരി, പാനൂര്‍ സ്വദേശികളായ 23കാരന്‍, 27കാരന്‍, കോഴിക്കോട് സ്വദേശി (ഇപ്പോള്‍ താമസം പാനൂരില്‍) 27കാരന്‍, ന്യൂമാഹി സ്വദേശി 45കാരി, തില്ലങ്കേരി സ്വദേശി 64കാരന്‍, 36കാരി, 54കാരി, ഇരിട്ടി സ്വദേശി 54കാരന്‍, മാടായി സ്വദേശി 39കാരന്‍, ആലക്കോട് സ്വദേശി 52കാരന്‍, ഏഴോം കൊട്ടില സ്വദേശികളായ 11കാരി, 15കാരി, കാങ്കോല്‍ ആലപ്പടമ്പ സ്വദേശി 12കാരി, പരിയാരം സ്വദേശികളായ 13കാരന്‍, 95കാരി, പരിയാരം അണ്ടിക്കളം സ്വദേശികളായ 11കാരന്‍, 62കാരന്‍, മുണ്ടേരി സ്വദേശി 43കാരന്‍ എന്നിവര്‍ക്കാണ് ഞായറാഴ്​ച സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പരിയാരം മെഡിക്കല്‍ കോളജിലെ സ്​റ്റാഫ് നഴ്സുമാരായ 43കാരന്‍, 33കാരന്‍, നഴ്സിങ് അസിസ്​റ്റൻറ്​ 39കാരന്‍, ട്രോളി സ്​റ്റാഫ് 47കാരന്‍, ഇരിട്ടി താലൂക്ക് ആശുപത്രിയിലെ സ്​റ്റാഫ് നഴ്സ് 25കാരി, ടി.ബി.എച്ച്‌.വി 31കാരന്‍, ശുചീകരണ തൊഴിലാളി 57കാരന്‍, കണ്ണൂർ ആംസ്​റ്റര്‍ മിംസിലെ സ്​റ്റാഫ് നഴ്സ്​ 38കാരി എന്നീ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡി.എസ്.സി ഉദ്യോഗസ്ഥനായ കാട്ടാക്കട സ്വദേശി 45കാരനും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 31ന് ത്രിപുരയില്‍നിന്ന് എത്തിയ ആറളം സ്വദേശി 37കാരി, ജൂലൈ 25ന് മൈസൂരുവില്‍ നിന്ന് എത്തിയ പാനൂര്‍ സ്വദേശി 48കാരന്‍, ബംഗളൂരുവില്‍ നിന്ന് ആഗസ്​റ്റ്​ 11ന് എത്തിയ കുറ്റിയാട്ടൂര്‍- തണ്ടപ്പുറം സ്വദേശി 20കാരന്‍, 15ന് എത്തിയ കുന്നോത്തുപറമ്പ്​ സ്വദേശികളായ 36കാരന്‍, 42കാരന്‍, 14ന് കര്‍ണാടകയില്‍ നിന്ന് എത്തിയ കുന്നോത്തുപറമ്പ്​ സ്വദേശി 57കാരന്‍, ജൂലൈ 20ന് ബല്‍ഗാമില്‍നിന്ന് എത്തിയ 21കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍. ശനിയാഴ്​ച ജില്ലയിൽ ​േകാവിഡ് സ്ഥിരീകരിച്ചതിൽ 92 ശതമാനം പേരും സമ്പർക്കംവഴിയാണ്​ രോഗബാധിതരായത്​. കല്യാശ്ശേരി അഞ്ചാംപീടിക സ്വദേശികളായ 38കാരന്‍, 59കാരന്‍, 10 വയസ്സുകാരന്‍, 28കാരി, പാപ്പിനിശ്ശേരി സ്വദേശികളായ 23കാരി, 15കാരന്‍, 31കാരന്‍, കണ്ണൂര്‍ സ്വദേശി 37കാരന്‍, വേങ്ങാട് സ്വദേശി 23കാരന്‍, ചെങ്ങളായി സ്വദേശി മൂന്നു വയസ്സുകാരി, 41കാരി, ചെങ്ങളായി കൊയ്യം സ്വദേശി 69കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 64കാരന്‍, തളിപ്പറമ്പ്​ സ്വദേശികളായ 49കാരന്‍, 64കാരി, 23കാരന്‍, 36കാരന്‍, തളിപ്പറമ്പ്​ മന്ന സ്വദേശി 51കാരന്‍, മാടായി സ്വദേശി 38കാരന്‍, രാമന്തളി സ്വദേശി 25കാരന്‍, ചന്തപ്പുര സ്വദേശികളായ 33കാരന്‍, അഞ്ചുവയസ്സുകാരി, 36കാരന്‍, 26കാരി, 70കാരന്‍, കാങ്കോല്‍ ആലപ്പടമ്പ സ്വദേശി 37കാരന്‍, പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി 55കാരന്‍, പരിയാരം സ്വദേശി 60കാരന്‍, ചപ്പാരപ്പടവ് സ്വദേശികളായ 12കാരി, ഏഴുവയസ്സുകാരി, 14കാരന്‍, 19കാരി, 19കാരന്‍, 43കാരി, 31കാരന്‍, കല്യാശ്ശേരി സ്വദേശി 78കാരി (കഴിഞ്ഞ ദിവസം മരിച്ചു), കുറുമാത്തൂര്‍ സ്വദേശികളായ 37കാരന്‍, ഏഴു വയസ്സുകാരി, 20കാരന്‍, ഏഴോം സ്വദേശികളായ 11കാരന്‍, 40കാരന്‍, കോളയാട് സ്വദേശി 45കാരന്‍, അഴീക്കോട് സ്വദേശികളായ 22കാരന്‍, 32കാരി, 15കാരി, മയ്യില്‍ ചെറുപഴശ്ശി സ്വദേശി 56കാരന്‍ (കഴിഞ്ഞ ദിവസം മരിച്ചു), ആറളം സ്വദേശി 51കാരന്‍, പരിയാരം സ്വദേശി 44കാരന്‍ എന്നിവര്‍ക്കാണ് ശനിയാഴ്​ച സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ വിമാനത്താവളം വഴി ആഗസ്​റ്റ്​ ഒമ്പതിന് ത്രിപുരയില്‍ നിന്ന് ബംഗളൂരു വഴി 6ഇ 105 വിമാനത്തിലെത്തിയ കൂടാളി സ്വദേശി 36കാരന്‍, 10ന് എത്തിയ മാലൂര്‍ സ്വദേശി 25കാരന്‍, 11ന് എത്തിയ കൂടാളി സ്വദേശി 48കാരന്‍, 12ന് എത്തിയ കുടുക്കിമൊട്ട സ്വദേശി 55കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയവര്‍. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് കേസുകള്‍ 2031 ആയി. ഇവരില്‍ ഞായറാഴ്​ച രോഗമുക്തി നേടിയ 20 പേരുള്‍പ്പെടെ 1512 പേര്‍ ആശുപത്രി വിട്ടു. 10 പേര്‍ കോവിഡ് ബാധിച്ചും എട്ടു പേര്‍ ഇതര കാരണങ്ങളാലും മരിച്ചു. ബാക്കി 501 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9042 പേരാണ്. ഇതുവരെ 46276 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 45487 എണ്ണത്തി​ൻെറ ഫലം വന്നു. 789 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.