ജില്ലയില്‍ 103 പേര്‍ക്കുകൂടി കോവിഡ്; 95 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച 103 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 95 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിവരും ഒരാള്‍ വിദേശ നിന്നെത്തിയതും അഞ്ചുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റിവ് കേസുകള്‍ 38,989 ആയി. ഇവരില്‍ 174 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 35,224 ആയി. 195 പേര്‍ കോവിഡ് മൂലം മരിച്ചു. 3,236 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റിവ് കേസുകളില്‍ 2,892 പേര്‍ വീടുകളിലും ബാക്കി 344 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.