എ.ഐ.ടി.യു.സി 100ാം വാർഷികാഘോഷത്തിന്​ തുടക്കം

കണ്ണൂർ: പ്രവർത്തന മേഖലയിൽ 100ാം വർഷം പൂർത്തിയാക്കിയ എ.ഐ.ടി.യു.സിയുടെ വാർഷികാഘോഷങ്ങൾക്ക്​ ജില്ലയിൽ തുടക്കമായി. ഇതി​ൻെറ ഭാഗമായി നിരവധി കേന്ദ്രങ്ങളിൽ പതാകയുയർത്തി. മുതിർന്ന തൊഴിലാളികൾ, എ.ഐ.ടി.യു.സി മുൻ നേതാക്കൾ, ജില്ല -മണ്ഡലം നേതാക്കൾ, വിവിധ യൂനിയൻ നേതാക്കൾ എന്നിവർ പതാകകൾ ഉയർത്തി. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ്​ താവം ബാലകൃഷ്ണൻ വളപട്ടണത്ത് പതാക ഉയർത്തി. പി. സിദ്ദീഖ് അധ്യക്ഷതവഹിച്ചു. കെ. ഇബ്രാഹിം സ്വാഗതം പറഞ്ഞു. മമ്പറത്ത് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി. മുരളി പതാക ഉയർത്തി. പി.കെ. അനിൽകുമാർ അധ്യക്ഷതവഹിച്ചു. പി.കെ. നന്ദനൻ സ്വാഗതം പറഞ്ഞു. കണ്ണൂർ ജില്ല ഓഫിസ് പരിസരത്ത് ജില്ല ജനറൽ സെക്രട്ടറി സി.പി. സന്തോഷ് കുമാർ പതാക ഉയർത്തി. എം. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. കെ. ഷാജി സ്വാഗതം പറഞ്ഞു. സി. രവീന്ദ്രൻ, എൻ. ഉഷ എന്നിവർ സംബന്ധിച്ചു. എടൂരിൽ ജില്ല പ്രസിഡൻറ്​ കെ.ടി. ജോസ് പതാക ഉയർത്തി. പി.എ. സജി അധ്യക്ഷതവഹിച്ചു. എ. ഷിബു സ്വാഗതം പറഞ്ഞു. ജില്ല ഭാരവാഹികളായ പി. ലക്ഷ്മണൻ കുഞ്ഞിമംഗലം, എം. ഗംഗാധരൻ കണ്ണൂർ ടൗൺ, പി. നാരായണൻ കോലത്തുവയൽ, സി. ബാലൻ കൂത്തുപറമ്പ്, അഡ്വ. വി. ഷാജി മുഴക്കുന്ന്, പലേരി മോഹനൻ പാറപ്രം, കെ.വി. ബാബു വെള്ളൂർ, എൻ. ഉഷ എളയാവൂർ, ടി.കെ. സീന കണ്ണൂർ ദിനേശ്, കെ. കരുണാകരൻ പയ്യാവൂർ എന്നിവിടങ്ങളിൽ പതാക ഉയർത്തി. കണ്ണൂർ നഗരത്തി​ൻെറ വിവിധ കേന്ദ്രങ്ങളിൽ മണ്ഡലം സെക്രട്ടറി എം. അനിൽകുമാർ, എസ്. രാജു, എൻ. പ്രസാദ്, എ. പ്രശാന്തൻ, പി. വിനയൻ, എ. അഖിലേഷ് എന്നിവർ പതാക ഉയർത്തി. കെ.എസ്.ആർ.ടി.സി പരിസരത്ത് സി. ഷാജു പതാക ഉയർത്തി. പി. തിലകൻ അധ്യക്ഷതവഹിച്ചു. ഡിപ്പോക്ക് മുന്നിൽ സുനിൽ കോങ്ങാട് പതാക ഉയർത്തി. കെ. ബാബുരാജ് അധ്യക്ഷതവഹിച്ചു. വി.ഡി. സുധീഷ് സ്വാഗതം പറഞ്ഞു. കണ്ണൂർ വൈദ്യുതി ഭവനു മുന്നിൽ ജോസഫ് ടോബൻ പതാക ഉയർത്തി. എ. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കെ. അരവിന്ദ കുമാർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.