മാഹിയിൽ 10 പേർക്ക് കോവിഡ്

മാഹി: മാഹിയിൽ 10​ പേർക്ക്​ ചൊവ്വാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചു. 272 പരിശോധനകളാണ് ചൊവ്വാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസം ചെമ്പ്ര സൻെറ്​ തെരേസ സ്കൂളിനു സമീപം കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ആളുടെ സമ്പർക്കത്തിലുള്ള കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പോസിറ്റിവായിട്ടുണ്ട്. മാഹി സർക്കാർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനും പരിശോധനയിൽ പോസിറ്റിവായി. പാറക്കലിൽ പെട്രോൾ പമ്പിലെ രണ്ടു ജീവനക്കാർക്കും താഴെ പറമ്പത്ത് താമസിക്കുന്ന മറ്റൊരാൾക്കും പരിശോധനയിൽ പോസിറ്റിവ് ആയി. വാർഡ് 10 നാലുതറയിൽ താമസക്കാരനായ ഒരാളെ തലശ്ശേരി കോഓപറേറ്റിവ്‌ ഹോസ്പിറ്റലിൽ നടത്തിയ ടെസ്​റ്റിലൂടെ പോസിറ്റിവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാഹി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.