നെട്ടൂർ, ഫോർട്ട് ക്രിക്കറ്റ് ക്ലബുകൾക്ക് ജയം

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നെട്ടൂർ ക്രിക്കറ്റ് ക്ലബ് ഒമ്പത് റൺസിന് തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത നെട്ടൂർ ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. മറുപടിയായി കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. പുറത്താകാതെ 33 റൺസും ഹാട്രിക്കടക്കം അഞ്ച് വിക്കറ്റും വീഴ്ത്തി നെട്ടൂർ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ ഷറഫുദ്ദീൻ മാൻ ഓഫ് ദി മാച്ചായി. ഉച്ചക്ക് നടന്ന രണ്ടാം മത്സരത്തിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം 35 റൺസിന് കണ്ണൂർ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടിയായി കണ്ണൂർ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 45 റൺസും ഒരു വിക്കറ്റും വീഴ്ത്തി ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം താരം അർമാൻ ഹക്കീം മാൻ ഓഫ് ദി മാച്ചായി. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിനെയും തലശ്ശേരി ക്രൈസ്റ്റ് കോളജ് പ്രിയദർശിനി ക്ലബിനെയും നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.