ദിശാദർശൻ അവാർഡ് വിതരണം

ശ്രീകണ്ഠപുരം: സജീവ് ജോസഫ് എം.എൽ.എയുടെ 'ദിശാദർശൻ' സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ചെങ്ങളായി, നടുവിൽ പഞ്ചായത്തുകളിലെ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കലക്ടർ എസ്. ചന്ദ്രശേഖർ ഓൺലൈനായി മുഖ്യാതിഥിയായി. നടുവിൽ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ബേബി ഓടംപള്ളി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ കെ.പി. ദാമോദരൻ, ജില്ല പഞ്ചായത്ത്‌ മെംബർമാരായ ടി.സി. പ്രിയ, തോമസ് വക്കത്താനം, ജോഷി കണ്ടത്തിൽ, വഹീദ, ധന്യമോൾ, ഷീബ ജയരാജൻ, ടി.പി. രാധാമണി, വി. അൻവർ, കെ.കെ. ലതീഷ് എന്നിവർ സംസാരിച്ചു. ചെങ്ങളായി പഞ്ചായത്ത് പരിധിയിലെ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം ചുഴലി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ഇരിക്കൂർ മണ്ഡലത്തിലെ 1615 വിദ്യാർഥികൾക്കാണ് ദിശാദർശൻ മെറിറ്റ് അവാർഡ് സമ്മാനിക്കുന്നത്. ഇതിൽ ശ്രീകണ്ഠപുരം നഗരസഭ, ഇരിക്കൂർ, ഏരുവേശ്ശി പഞ്ചായത്ത് എന്നിവിടങ്ങളിലെ കുട്ടികൾക്ക് നേരത്തേ അവാർഡുകൾ നൽകി. ........

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.