ചേപ്പറമ്പിൽ കലുങ്ക് കൈയേറി മതിൽ നിർമാണം

ശ്രീകണ്ഠപുരം: നഗരസഭയിലെ ചേപ്പറമ്പ് ആലോറയിൽ പി.ഡബ്ല്യു.ഡി റോഡിലെ കലുങ്ക് കൈയേറി മതിൽ നിർമാണം. നരേമ്പ്രം-ചേപ്പറമ്പ്-ചെമ്പേരി റോഡ്​ ഭാഗത്തുള്ള കലുങ്കാണ് സ്വകാര്യ വ്യക്തികൾ കൈയേറി മതിൽകെട്ടിയത്. ശക്തമായ മഴയിൽ ആലോറ മലയിൽനിന്ന് ഒഴുകിവരുന്ന വെള്ളം കലുങ്കിന്‍റെ അടിയിലുള്ള തോട്ടിലൂടെയാണ് ഒഴുകിപ്പോകുന്നത്. കലുങ്കിനടിയിലെ ഓവുചാലിൽ വെള്ളം നിറഞ്ഞാൽ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിലാണ് രണ്ടു മീറ്ററോളം ഉയരത്തിൽ കരിങ്കല്ല് ഉപയോഗിച്ച് മതിൽ നിർമാണം നടത്തുന്നത്. കലുങ്ക് അടക്കുന്നതോടെ കനത്ത മഴയിൽ റോഡ് വെള്ളക്കെട്ടിലാകും. കഴിഞ്ഞ ദിവസം കൗൺസിലർ ടി.ആർ. നാരായണന്‍റെ നേതൃത്വത്തിൽ നിർമാണപ്രവൃത്തി തടഞ്ഞു. തുടർന്ന് പൊതുമരാമത്ത് മന്ത്രിക്കും നഗരസഭ അധികൃതർക്കും പരാതിയും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.