കണ്ണൂർ സർവകലാശാല അത്​ലറ്റിക് മീറ്റ് ഇന്ന് തുടങ്ങും.

മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാലയുടെ 26ാമത് അത്​ലറ്റിക് മീറ്റ് ഡിസംബർ 13, 14 തീയതികളിൽ നടക്കും. മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാല സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന കായിക മേളയിൽ 56 കോളജുകളിൽ നിന്ന്​ 700ൽ പരം വിദ്യാർഥികൾ പങ്കെടുക്കും. 13ന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.14 ന് വൈകട്ട്​ നടക്കുന്ന സമാപന ചടങ്ങിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. മുൻ വർഷത്തെ മേളയിൽ പുരുഷ വിഭാഗത്തിൽ മാങ്ങാട്ടുപറമ്പ്​ സ്​കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷനും വനിത വിഭാഗത്തിൽ തലശ്ശേരി ബ്രണ്ണൻ കോളജുമാണ് ചാമ്പ്യന്മാരായത്. കോവിഡി​‍ൻെറ ഭീഷണിക്ക് അൽപം ആശ്വാസം വന്നതിനാൽ ഇക്കുറി കൂടുതൽ കോളജുകൾ മത്സരത്തിൽ മാറ്റുരക്കാൻ എത്തും. മൊറാഴ സഹകരണ ആർട്സ് ആൻഡ്​ സയൻസ് കോളജാണ് ഈ വർഷത്തെ കായികമേളക്ക് ആതിഥ്യമരുളുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.