Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2021 11:59 PM GMT Updated On
date_range 12 Dec 2021 11:59 PM GMTകണ്ണൂർ സർവകലാശാല അത്ലറ്റിക് മീറ്റ് ഇന്ന് തുടങ്ങും.
text_fieldsbookmark_border
മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാലയുടെ 26ാമത് അത്ലറ്റിക് മീറ്റ് ഡിസംബർ 13, 14 തീയതികളിൽ നടക്കും. മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാല സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന കായിക മേളയിൽ 56 കോളജുകളിൽ നിന്ന് 700ൽ പരം വിദ്യാർഥികൾ പങ്കെടുക്കും. 13ന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.14 ന് വൈകട്ട് നടക്കുന്ന സമാപന ചടങ്ങിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. മുൻ വർഷത്തെ മേളയിൽ പുരുഷ വിഭാഗത്തിൽ മാങ്ങാട്ടുപറമ്പ് സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷനും വനിത വിഭാഗത്തിൽ തലശ്ശേരി ബ്രണ്ണൻ കോളജുമാണ് ചാമ്പ്യന്മാരായത്. കോവിഡിൻെറ ഭീഷണിക്ക് അൽപം ആശ്വാസം വന്നതിനാൽ ഇക്കുറി കൂടുതൽ കോളജുകൾ മത്സരത്തിൽ മാറ്റുരക്കാൻ എത്തും. മൊറാഴ സഹകരണ ആർട്സ് ആൻഡ് സയൻസ് കോളജാണ് ഈ വർഷത്തെ കായികമേളക്ക് ആതിഥ്യമരുളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story