കണ്ണപുരത്ത് വാഹനാപകടം: ലോറി ഡ്രൈവർക്ക് പരിക്ക്

കണ്ണപുരം: ചൈനാക്ലേ റോഡ് മണികണ്ഠൻ ടാക്കീസിനു സമീപം നിയന്ത്രണം വിട്ട ലോറി മറ്റൊരു ലോറിയിലിടിച്ച്​ ഡ്രൈവർക്ക് പരിക്കേറ്റു. കണ്ണൂർ ഭാഗത്തേക്ക്‌ ചെങ്കൽ കയറ്റിപ്പോകുന്ന ലോറിയും പഴയങ്ങാടി ഭാഗത്തേക്ക്‌ പോകുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ലോറി ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷക്കും കേടുപാട് പറ്റി. ഏറെനേരം ഗതാഗത തടസ്സമുണ്ടായി. കണ്ണപുരം പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു. ചിത്രം: ചൈനാക്ലേ റോഡ് മണികണ്ഠൻ ടാക്കീസിനു സമീപം നിയന്ത്രണം വിട്ട ലോറി തകര്‍ന്ന നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.