സാങ്കേതിക പിഴവുള്ള പ്രവൃത്തികളുടെ ബാധ്യത ഏറ്റെടുക്കില്ലെന്ന് കരാറുകാർ

കണ്ണൂർ: സാങ്കേതിക പിഴവുള്ള പ്രവൃത്തികളുടെ വൈകല്യ ബാധ്യത ഏറ്റെടുക്കില്ലെന്ന് കേരള ഗവ. കോൺട്രാക്ടേഴ്​സ്​ അസോസിയേഷൻ കണ്ണൂർ ജില്ല കൺവെൻഷൻ. ജനങ്ങളെ കാവൽക്കാരാക്കി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ഉദ്യോഗസ്​ഥരുടെയും ജനപ്രതിനിധികളുടെയും നീക്കം അനുവദിക്കാനാവില്ലെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി. പൊതുപണം ഉപയോഗിച്ച് നടത്തപ്പെടുന്ന എല്ലാ പ്രവൃത്തികളും സാങ്കേതിക പൂർണതയുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ഭരണാനുമതി നൽകുന്ന അധികാരികൾക്കും സാങ്കേതികാനുമതി നൽകുന്ന ഉദ്യോഗസ്​ഥർക്കുമുണ്ട്. പൊതുമരാമത്ത് സ്​ഥാപിക്കാൻ പോകുന്ന ബോർഡുകളിൽ ജനങ്ങൾ കാവൽക്കാരാണെന്ന വാചകം ഒഴിവാക്കണം. 2022 ജനുവരി ഒന്നുമുതൽ സർക്കാർ പ്രവൃത്തികളുടെ മേലുള്ള ജി.എസ്​.ടി നിരക്ക് 18 ആക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. കണ്ണൂർ ഗുരുഭവനിൽ അസോസിയേഷ​‍ൻെറ ജില്ല കൺവെൻഷൻ സംസ്​ഥാന പ്രസിഡൻറ് വർഗീസ്​ കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി. രാജൻ അധ്യക്ഷത വഹിച്ചു. സംസ്​ഥാന വർക്കിങ് പ്രസിഡൻറ് ടി.എ. അബ്​ദു റഹിമാൻ ഹാജി മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി കെ.എം. അജയകുമാർ, സുനിൽ പോള, പി.ഐ. രാജീവ്, ഒ.സി. ഉല്ലാസൻ, എം.ടി. മുഹമ്മദ് ഹാജി, ഇ. ഷമൽ, കെ.കെ. സുരേഷ് ബാബു, വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറായി സുനിൽ പോളയെയും സെക്രട്ടറിയായി ഒ.സി. ഉല്ലാസനെയും ട്രഷററായി ഇ. ഷമലിനെയും എക്സിക്യൂട്ടിവ് സെക്രട്ടറിയായി പി.ഐ. രാജീവിനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.