റെയിൽവേ ഗേറ്റുകൾ അടച്ചിടലിൽ ഭേദഗതി

കണ്ണപുരം: അറ്റകുറ്റപ്പണിക്കായി കണ്ണപുരത്തെ രണ്ട് റെയിൽവേ ഗേറ്റുകൾ 10 ദിവസം അടച്ചിടാനുള്ള തീരുമാനത്തില്‍ അധികൃതര്‍ ഭേദഗതി വരുത്തി. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് ധർമശാല റോഡിലെ 252 നമ്പർ ഗേറ്റ് മാത്രം മൂന്ന് ദിവസത്തേക്ക് അടച്ചിടാനുള്ള തീരുമാനമാക്കി മാറ്റി. രണ്ട് ഗേറ്റുകൾ 10 ദിവസമായി അടച്ചിട്ടാൽ ആയിരക്കണക്കിനാളുകൾ നേരിടേണ്ടി വരുന്ന യാത്രാദുരിതത്തിനാണ് ഇതോടെ പരിഹാരമായത്. കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാലക്കാട് ഡിവിഷൻ മാനേജർക്ക് പരാതി അയച്ചതിനെ തുടർന്നാണ് പ്രശ്നപരിഹാരമായത്. കണ്ണപുരം - ധർമശാല റോഡ് ചൈനാക്ലേ റോഡ് (252),ചെറുകുന്ന് തറ - മിഷൻ ആശുപത്രി റോഡിലെ (253) ഗേറ്റുകൾ നവംബർ 16 മുതൽ 25വരെ അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനിച്ചിരുന്നത്. തീരുമാനം മാറ്റിയില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.