മണിമല്ലിക സ്മാരക സാഹിത്യ പുരസ്കാരം

മണിമല്ലിക സ്മാരക സാഹിത്യ പുരസ്കാരംതലശ്ശേരി: ഗവ.ബ്രണ്ണൻ കോളജ് മലയാള വിഭാഗത്തിലെ പൂർവ വിദ്യാർഥി സംഘടനയായ ബ്രണ്ണൻ മലയാളം സമിതി ഏർപ്പെടുത്തുന്ന പ്രഥമ മണിമല്ലിക സ്മാരക സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 2019 ജനുവരി ഒന്നുമുതൽ 2020 ഡിസംബർ 31 വരെയുള്ള കാലയളവിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ചെറുകഥ സമാഹാരങ്ങളാണ് ഇത്തവണ അവാർഡിന് പരിഗണിക്കുക. 15,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. പുസ്തകത്തിന്‍റെ മൂന്ന് പ്രതികൾ ഡോ.എൻ. ലിജി, അസോസിയറ്റ് പ്രഫസർ, മലയാള വിഭാഗം, ഗവ. ബ്രണ്ണൻ കോളജ്, ധർമടം, തലശ്ശേരി -670301 എന്ന വിലാസത്തിൽ ഒക്ടോബർ 30നകം അയക്കണം. എഴുത്തുകാർക്കോ വായനക്കാർക്കോ പ്രസാധകർക്കോ പുസ്തകം അയക്കാം. ബ്രണ്ണൻമലയാളം സമിതിയുടെ ഭാരവാഹികളുടെയും നിർവാഹക സമിതി അംഗങ്ങളുടെയും കൃതികൾ പുരസ്കാരത്തിന് പരിഗണിക്കുന്നതല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.