കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ട്രോമാകെയർ ഉടൻ –മന്ത്രി

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ട്രോമാകെയർ ഉടൻ –മന്ത്രിപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മികച്ച ട്രോമാകെയർ സംവിധാനം ഒരുക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു.മെഡിക്കൽ കോളജി​ൻെറ സമഗ്രവികസനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ എം. വിജിൻ എം.എൽ.എ അവതരിപ്പിച്ച സബ്​മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കോളജി​ൻെറ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബിയിൽ ഉൾപ്പെടുത്തി ട്രോമാകെയർ ഒന്നാം ഘട്ടത്തിന് 51.29 കോടിയും രണ്ടാംഘട്ടത്തിന് 37.47 കോടിയും ആശുപത്രിയുടെ അറ്റകുറ്റപ്പണികൾക്ക് 29.78 കോടിയും ഉൾപ്പെടെ 124.94 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി പറഞ്ഞു. ഭരണാനുമതിയുടെ അടിസ്ഥാനത്തിൽപദ്ധതിനിർവഹണ ഏജൻസിയായ വാപ്കോസ് തയാറാക്കിയ വിശദമായ പദ്ധതിരേഖക്ക് കിഫ്ബി സാമ്പത്തികാനുമതിയും നൽകിയിട്ടുണ്ട്. ഇതിൽ ട്രോമാകെയർ ഒന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരുകയാണ്. നിലവിലുള്ള ആശുപത്രിയുടെ അറ്റകുറ്റപ്പണികൾക്ക് സാങ്കേതികാനുമതി നൽകുകയും പുതുക്കിയ ഷെഡ്യൂൾ ഓഫ് റേറ്റ് പ്രകാരം പ്രവൃത്തിയുടെ ടെൻഡർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയുമാണ്. കിഫ്ബിയിൽനിന്നുള്ള അനുമതി ലഭിക്കുന്നമുറക്ക് നിലവിലുള്ള ആശുപത്രിയുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.