ചപ്പമലയില്‍ കടുവയുടെ കാല്‍പാടുകള്‍

ചപ്പമലയില്‍ കടുവയുടെ കാല്‍പാടുകള്‍ കൊട്ടിയൂര്‍: ചപ്പമലയില്‍ ജനവാസ കേന്ദ്രത്തില്‍ കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തി. ചപ്പമല സ്വദേശി പുത്തന്‍പുരയില്‍ സിജുവിന്‍റെ വീടിനോടു ചേര്‍ന്നുള്ള സ്ഥലത്താണ് ബുധനാഴ്ച രാവിലെ കാല്‍പാടുകള്‍ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതരെ നാട്ടുകാർ വിവരമറിയിച്ചിട്ടുണ്ട്. മുമ്പും ഈ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.