തോരാമഴ; കാര്‍ഷികമേഖലയും തകര്‍ന്നടിഞ്ഞു

തോരാമഴ; കാര്‍ഷികമേഖലയും തകര്‍ന്നടിഞ്ഞു കേളകം: കാലവര്‍ഷം വീണ്ടും കലിതുള്ളിയപ്പോള്‍ കാര്‍ഷികമേഖലയും തകര്‍ന്നടിഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് കർഷകരും കാർഷിക തൊഴിലാളികളും കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്.പെരുമഴയില്‍ തോട്ടങ്ങളിലെ വിളകളും നെല്‍പാടങ്ങളും കാറ്റിലും മഴയിലും നശിച്ചു. നിലവിൽ കാര്‍ഷിക മേഖലയാകെ പ്രതിസന്ധിയാണ്. വിലത്തകര്‍ച്ചയോടൊപ്പം പെരുമഴയും കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തി. മഴ തുടരുന്നതിനാൽ റബർ തോട്ടങ്ങൾ ടാപ്പിങ്​ മുടങ്ങിയിട്ട് മാസങ്ങളായി. ഒക്ടോബർ പാതിയായിട്ടും തോട്ടങ്ങൾ തെളിക്കാനും വളപ്രയോഗം നടത്താനും കർഷകർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. കമുക് കര്‍ഷകരും പ്രതിസന്ധിയിലാണ്. നിലവിൽ മികച്ച വില ഉണ്ടെന്നതല്ലാതെ വിൽക്കാൻ കർഷകരുടെ പക്കൽ അടക്ക സ്​റ്റോക്കില്ല. വില ഉയരുംമുമ്പ് കർഷകർ വിറ്റഴിച്ചു. തോരാതെ പെയ്ത മഴയില്‍ കമുകുകളിലെ പച്ച അടയ്ക്ക മുഴുവന്‍ പൊഴിഞ്ഞ് വീണുതുടങ്ങി. മഹാളി രോഗബാധയുമുണ്ട്. കവുങ്ങോല പഴുത്ത് നില്‍ക്കുന്ന കാഴ്ചയാണ് തോട്ടങ്ങളില്‍. റബറി​ൻെറയും ഇലകള്‍ കൊഴിയുകയാണ്. നിലവിൽ ഉൽപാദനവും നിലച്ചു. തെങ്ങി​ൻെറ സ്ഥിതിയും മറിച്ചല്ല. മിക്ക തോട്ടങ്ങളിലും മച്ചിങ്ങ പൊഴിഞ്ഞുവീണുതുടങ്ങിയ അവസ്ഥയിലാണ്. കൊക്കോ കൃഷിയും നശിക്കുന്നു. കാർഷികമേഖലയിലെ പ്രതിസന്ധിമൂലം തൊഴിലില്ലാതെ കാർഷികമേഖലയെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ദുരിതത്തിലാണ്​. ഇനി മാനം തെളിഞ്ഞ് എന്ന് ടാപ്പിങ്​ തുടങ്ങുമെന്ന ആശങ്കയിലാണ് കർഷകരും കർഷക തൊഴിലാളികളും. പ്രതിസന്ധി മറികടക്കാൻ വായ്പകൾ തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് മലയോരകർഷകർ. കാർഷികമേഖലയിലെ പ്രതിസന്ധി വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.