ദുരിതപ്പെയ്​ത്ത്​ ...

ദുരിതപ്പെയ്​ത്ത്​ ... * കൂടുതൽ നാശം മലയോരത്ത്​* ചന്ദനക്കാംപാറയിൽ കാട്ടാന ചെരിഞ്ഞു* അഞ്ചരക്കണ്ടിപ്പുഴ കവിഞ്ഞൊഴുകി* 25 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു പടങ്ങൾ -sp 04, 05, 06, 07, 08 കണ്ണൂർ: രണ്ട്​ ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ജില്ലയിൽ മിക്കയിടങ്ങളിലും വ്യാപക നാശം. മലയോരത്താണ്​ കൂടുതൽ നാശം വിതച്ചത്​. മലയോരത്തെ താ​ഴ്​ന്ന പ്രദേശങ്ങൾ മിക്കയിടങ്ങളും വെള്ളത്തിനടിയിലായി. റോഡുകളും തോടുകളും നിറഞ്ഞുകവിഞ്ഞു. അപകട സാധ്യതയുള്ള മേഖലയിൽ നിന്ന്​ മിക്ക കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. പയ്യാവൂർ ചന്ദനക്കാംപാറയിൽ കാട്ടാന ചെരിഞ്ഞു. കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന്​ ഷോ​ക്കേറ്റാണ്​ 15 വയസ്സുള്ള പിടിയാന ചെരിഞ്ഞത്​. ജില്ലയില്‍ വിവിധ ഭാഗങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 55 വീടുകളില്‍ വെള്ളം കയറി. 25 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍ താലൂക്കിലെ മുഴപ്പിലങ്ങാട് ഒന്നാം വാര്‍ഡിലെ ഉട്ടന്‍മുക്ക് പ്രദേശത്തെ 35 വീടുകള്‍ വെള്ളക്കെട്ടിലായി. മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചൊവ്വ സ്പിന്നിങ് മില്‍ പ്രദേശത്ത് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പടന്നപ്പാലത്ത് ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാപ്പിനിശ്ശേരിയിലെ കരക്കട്ട് കോളനിയില്‍ കുന്നിടിച്ചിലിനെ തുടര്‍ന്ന് അപകട ഭീഷണിയിലായ രണ്ട് വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തളിപ്പറമ്പ് താലൂക്കില്‍ ആറ് വീടുകളും തലശ്ശേരി താലൂക്കില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ട സാഹചര്യമില്ലെന്ന്​ അധികൃതർ അറിയിച്ചു. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബര്‍ 13ന് ഓറഞ്ച് അലര്‍ട്ടും 14 മുതല്‍ 16 വരെ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.കണ്ണൂർ ആസാദ് റോഡിൽ പൂവളപ്പിൽ കനത്ത മഴയിൽ വീട്ടു മതിൽ ഇടിഞ്ഞു. ആൾതാമസമില്ലാത്ത വീടായതിനാൽ വൻ ദുരന്തം ഒഴിവായി. അഞ്ചരക്കണ്ടിപ്പുഴ കവിഞ്ഞതിനെ തുടർന്ന് ഊർപ്പള്ളി, ചാമ്പാട് ഭാഗങ്ങളിൽ വൻ കൃഷി നാശമുണ്ടായി. നൂറ് ഏക്കറോളം സ്ഥലത്തെ കൊയ്യാറായ നെൽകൃഷി വെള്ളം കയറി നശിച്ചു. ചാമ്പാട്, ഊർപ്പള്ളി, പടുവിലായി, വേങ്ങാട് അങ്ങാടി ഭാഗങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടായത്​. അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ നെൽകൃഷി പൂർണമായും വെള്ളത്തിനടിയിലാണ്. വിളവെടുപ്പിന് പാകമായ ഏക്കർകണക്കിന് സ്ഥലത്തെ നെൽകൃഷിയാണ് നശിച്ചത്. ഊർപ്പള്ളിയിലെ പടുവിലായി പാടശേഖരത്തിലാണ് വ്യാപക കൃഷിനാശം. 75 ഏക്കർ സ്ഥലത്തെ നെൽകൃഷിയാണ് ഈ ഭാഗത്ത് മാത്രം നശിച്ചിട്ടുള്ളത്. 15 ലക്ഷത്തോളം രൂപയുടെ നഷ്​ടമാണ് ഉണ്ടായത്–മുണ്ടയോടൻ തമ്പാൻ പറഞ്ഞു. കർഷകരായ ഗോപാലൻ, വത്സല, വിജയലക്ഷ്മി, സി.വിജയൻ, രമേശൻ, ബാബു എന്നിവരുടെ കൃഷിയാണ് നശിച്ചിട്ടുള്ളത്. ...................................................................................................................................കാലവര്‍ഷം: കണ്‍ട്രോള്‍ റൂം തുറന്നുജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ജില്ലതലത്തില്‍ കലക്ടറേറ്റിലും താലൂക്ക് തലത്തില്‍ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍.കലക്ടറേറ്റ് -0497 2700645, കണ്ണൂര്‍ -0497 2704969, തലശ്ശേരി -0490 2343813, തളിപ്പറമ്പ്-0460 2203142, ഇരിട്ടി - 0490 2494910, പയ്യന്നൂര്‍ - 04985 204460.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.