കർഷകരെ ആദരിച്ചു

കർഷകരെ ആദരിച്ചു കേളകം: കേളകം പഞ്ചായത്തിലെ അടക്കാത്തോട് മേഖലയിൽനിന്നുള്ള മികച്ച നാലു കർഷകരെ എസ്.ഡി.പി.ഐ ആദരിച്ചു. കർഷകരായ സ്​കറിയ വടക്കേപ്പറമ്പിൽ, ജസ്​റ്റിൻ മാത്യു ചിരംവേലിൽ, മാത്യു പയ്യമ്പള്ളിൽ, ആൻറണി ചീരംവേലിൽ എന്നിവരെയാണ്​ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി ആദരിച്ചത്. ബ്രാഞ്ച് പ്രസിഡൻറ് ഷാജഹാൻ കാലായിൽ, വൈസ് പ്രസിഡൻറ് അലിക്കുട്ടി പുതുപ്പറമ്പിൽ, ജോ. സെക്രട്ടറി ഷരീഫ് കൊച്ചുപറമ്പിൽ, ട്രഷറർ എൻ.എ. താജുദ്ദീൻ എന്നിവർ വീടുകളിലെത്തി കർഷകർക്ക്​ ഉപഹാരം കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.