ക്വിറ്റിന്ത്യ ദിനാചരണം പടം പി.വൈ.ആർ ക്വിറ്റിന്ത്യ അന്നൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച ക്വിറ്റിന്ത്യ ദിനാചരണം കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു–––––––––––––––––––––––––––––––––––––––––––––––––––––ക്വിറ്റിന്ത്യ വാർഷികദിനത്തിൽ വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്നൂർ ശാന്തിഗ്രാമിൽ ഗാന്ധിസ്തൂപത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.എം. വിജയൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ പൊലീസ് സ്റ്റേഷന് മുന്നിലുള്ള ക്വിറ്റിന്ത്യ സ്മാരക സ്തൂപത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.സി. നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്കാര പയ്യന്നൂരിൻെറ നേതൃത്വത്തിൽ പയ്യന്നൂർ ഗാന്ധി പാർക്കിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും സംഘടിപ്പിച്ചു. ചുമട്ടുതൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. പി. ബാലൻ അധ്യക്ഷത വഹിച്ചു. കോറോം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോറോം നോർത്തിൽ ക്വിറ്റിന്ത്യ സ്മൃതിദിനം ആചരിച്ചു. പയ്യന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറോത്ത് പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഗോകുൽ ഗോപി അധ്യക്ഷത വഹിച്ചു. കോറോം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.വി. ഉണ്ണികൃഷ്ണൻ ഉദ്ഘടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.