Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്വിറ്റിന്ത്യ

ക്വിറ്റിന്ത്യ ദിനാചരണം

text_fields
bookmark_border
ക്വിറ്റിന്ത്യ ദിനാചരണം പടം പി.വൈ.ആർ ക്വിറ്റിന്ത്യ അന്നൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച ക്വിറ്റിന്ത്യ ദിനാചരണം കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു–––––––––––––––––––––––––––––––––––––––––––––––––––––ക്വിറ്റിന്ത്യ വാർഷികദിനത്തിൽ വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്നൂർ ശാന്തിഗ്രാമിൽ ഗാന്ധിസ്​തൂപത്തിൽ നടന്ന പുഷ്​പാർച്ചനയും അനുസ്​മരണവും മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ് കെ.എം. വിജയൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ മണ്ഡലം കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ പൊലീസ് സ്​റ്റേഷന് മുന്നിലുള്ള ക്വിറ്റിന്ത്യ സ്​മാരക സ്​തൂപത്തിന് മുന്നിൽ പുഷ്​പാർച്ചനയും അനുസ്​മരണ പരിപാടിയും ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.സി. നാരായണൻ ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ് കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്​കാര പയ്യന്നൂരി​ൻെറ നേതൃത്വത്തിൽ പയ്യന്നൂർ ഗാന്ധി പാർക്കിലെ ഗാന്ധിപ്രതിമയിൽ പുഷ്​പാർച്ചനയും തുടർന്ന് അനുസ്​മരണവും സംഘടിപ്പിച്ചു. ചുമട്ടുതൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യ സ്​മാരക സ്​തൂപത്തിൽ പുഷ്​പാർച്ചനയും അനുസ്​മരണ പരിപാടിയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണൻ ഉദ്ഘാടനം ചെയ്​തു. പി. ബാലൻ അധ്യക്ഷത വഹിച്ചു. കോറോം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കോറോം നോർത്തിൽ ക്വിറ്റിന്ത്യ സ്​മൃതിദിനം ആചരിച്ചു. പയ്യന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറോത്ത് പതാക ഉയർത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ് ഗോകുൽ ഗോപി അധ്യക്ഷത വഹിച്ചു. കോറോം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്‌ എം.വി. ഉണ്ണികൃഷ്​ണൻ ഉദ്ഘടനം ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story